Image Credit: Instagram, AFP

Image Credit: Instagram, AFP

ബോളിവുഡ് താരവും ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിന്‍റെ ഭാര്യയുമായ ആതിയ ഷെട്ടിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍. ഇന്നലെ അന്തരിച്ച പ്രശസ്ത ഗായിക ആശാ ഭോസ്​ലെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അതിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് മാറിപ്പോയത്. ആശാ ഭോസ്​ലെ​യ്ക്ക് പകരം ലതാ മങ്കേഷ്കറിന്‍റെ ചിത്രമാണ് താരം പങ്കിട്ടത്. സൗന്ദര്യം മാത്രമുണ്ടായാല്‍ പോര, അല്‍പം ബുദ്ധിയും വേണം എന്നായിരുന്നു ചിലരുടെ രൂക്ഷമായ കമന്‍റുകള്‍. 

2022 ഫെബ്രുവരി  ആറിനാണ് ലതാ മങ്കേഷ്കര്‍ വിടവാങ്ങിയത്. അബദ്ധം തിരിച്ചറിഞ്ഞ ആതിയ വേഗത്തില്‍ ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ അതിവേഗം പ്രചരിച്ചു. നെപോ കിഡ്സിന് എങ്ങനെയെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കണമെന്നേയുള്ളൂ എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഏതെങ്കിലും തരത്തിലെ അറിവോ പരിജ്ഞാനമോ ഇല്ല, വെറുതേയല്ല ഇവരുടെ സിനിമകള്‍ ഫ്ലോപ്പാകുന്നതും ഇതുപോലെയുള്ള അബദ്ധം കാട്ടിക്കൂട്ടുന്നതും' എന്നായിരുന്നു എക്സില്‍ ഒരാള്‍ കുറിച്ചത്. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ.

'ഇത്രയും ഉത്തരവാദിത്തമില്ലാതെ എങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടാന്‍ കഴിയുന്നത്? ആശാ ഭോസ്​ലെയെ അനുസ്മരിക്കുമ്പോള്‍ ലതാ മങ്കേഷ്കറിന്‍റെ ചിത്രമിടുന്നത് ചെറിയ പിഴവൊന്നുമല്ല. പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും പരിശോധിക്കേണ്ടത് സാമാന്യമര്യാദയല്ലേ? ഒട്ടും ബുദ്ധിയില്ലെങ്കില്‍ വെറുതേ ആദരാഞ്ജലികള്‍ എന്ന് പോസ്റ്റ് ചെയ്യുന്നതാണ് ഉചിത'മെന്നും ഒരാള്‍ കുറിച്ചു. 

ഇന്നലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ആശാ ഭോസ്​ലെ(92)യുടെ അന്ത്യം. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരോഗ്യനില മോശമായി. ഇന്നലെ രാവിലെ 11ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വൈകിട്ട് നാലിന് ദാദര്‍ ശിവാജി പാര്‍ക്കിലാണ് അന്ത്യകര്‍മങ്ങള്‍.  

ENGLISH SUMMARY:

Bollywood actress Athiya Shetty faced heavy trolling on social media after she mistakenly posted a photo of the late Lata Mangeshkar while offering condolences to legendary singer Asha Bhosle, who passed away recently. Although Athiya quickly deleted the post upon realizing the error, screenshots had already gone viral, sparking a wave of criticism from netizens. Many users called out the actress for her lack of basic awareness and responsibility, questioning how such a significant mistake could occur while honoring a national icon. This incident has reignited debates regarding celebrity presence on social media and the scrutiny faced by "nepo kids." Asha Bhosle passed away at the age of 92 due to a heart attack following a chest infection.