govinda-sunita-ahuja

നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ പുതിയ പ്രസ്താവനയുമായി രംഗത്ത്. തന്‍റെ ഭര്‍ത്താവിന് മറ്റ് പത്ത് സ്ത്രീകളായി ബന്ധമുണ്ടായാല്‍ പോലും അദ്ദേഹത്തെ ഉപേക്ഷിച്ച് പോകില്ലെന്നാണ് സുനിത അഹൂജ പറഞ്ഞത്. നെറ്റ്ഫ്ലിക്സ് ഷോയായ 'ലോക്ക് അപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിലാണ് സുനിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഷോയിലെ മത്സരാർഥി കൂടിയാണ് അവർ.

സുനിതയുടെ വാക്കുകളിങ്ങനെ, അദ്ദേഹം എന്റെ ഭർത്താവാണ്. അദ്ദേഹത്തിന് 10 വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ വിട്ട് പോകില്ല. എന്റെ അവസാന ശ്വാസം വരെ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കും.

വൈൽഡ് കാർഡ് മത്സരാർഥിയായി ഷോയിൽ പ്രവേശിച്ച നടി ശിൽപ ഷിൻഡെയുമായുള്ള സംഭാഷണത്തെ തുടർന്നാണ് ഈ പരാമർശം. ഗോവിന്ദയെക്കുറിച്ച് സുനിത നേരത്തെ നടത്തിയ പരാമർശങ്ങൾ ശിൽപ ഷോയില്‍ പരാമർശിച്ചിരുന്നു. ഗോവിന്ദയുമായുള്ള ദാമ്പത്യബന്ധത്തെ കുറിച്ചുള്ള ഈ സംസാരമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. 

ഗോവിന്ദ തന്റെ ഭർത്താവാണെന്നും അദ്ദേഹത്തിന് 50 ബന്ധങ്ങളുണ്ടെങ്കിൽ പോലും നിങ്ങൾക്ക് എന്താണ് കുഴപ്പമെന്നും സുനിത ചോദിച്ചു. തന്നെ വിലയിരുത്തുന്നതിന് മുൻപ് ആളുകൾ തന്‍റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചുനോക്കണമെന്നും സുനിത ശിൽപയോട് പറഞ്ഞു. നിങ്ങൾക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമ്പോൾ മാത്രമേ ഞാൻ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാകൂ. ഇത് എന്‍റെ ജീവിതമാണ്, എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യുമെന്നും സുനിത കൂട്ടിച്ചേര്‍ത്തു.

മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ നേരിൽ കണ്ടാലേ താനത് വിശ്വസിക്കൂ എന്നും അടുത്തിടെ സുനിത പറഞ്ഞിരുന്നു. പുതിയ പരാമര്‍ശം വന്നതിനു പിന്നാലെ സുനിത അഹൂജയെ അനുകൂലിച്ചും അതുപോലെ തന്നെ പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് എത്തുന്നത്.

ENGLISH SUMMARY:

Actor Govinda's wife, Sunita Ahuja, sparked a massive debate online following her bold statement on the reality show Lock Upp: Sach Ya Sasa. During a heated argument with wild-card contestant Shilpa Shinde, who brought up Sunita's past remarks about her marriage, Sunita claimed that she would never leave her husband even if he had relationships with 10 or 50 other women. She firmly expressed that she loves Govinda unconditionally and will do so until her last breath. Asking critics to stand in her shoes before judging, she emphasized that it is her life and choice, drawing both immense support and sharp criticism from netizens.