mammootty-dulquer

2025ലെ മോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക ചാപ്റ്റര്‍ 1; ചന്ദ്ര'. സൂപ്പര്‍ ഹീറോയായി കല്യാണിയുടെ കിടിലന്‍ പ്രകടനത്തിനൊപ്പം ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കാമിയോയും ശ്രദ്ധ നേടി. ഒപ്പം മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായിരിന്നു. ഒന്നാം ഭാഗത്തില്‍ 'മൂത്തോന്‍' എന്ന കഥാപാത്രത്തിലൂടെ ശബ്ദസാന്നിധ്യമായ മമ്മൂട്ടി ഇനി വരുന്ന ലോക സീരിസില്‍ പ്രത്യക്ഷപ്പെടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മമ്മൂട്ടി തന്നെ ലോകയിലെ തന്‍റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് 'മൂത്തോന്‍' ഇനി വരുമോ എന്ന ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞത്. 'ലോകയില്‍ മൂത്തോന്‍ ഞാന്‍ തന്നെയാവണമെന്ന് അവര്‍ എന്നെ പറ​ഞ്ഞുസമ്മതിപ്പിച്ചാല്‍ പ്രതിഫലത്തെ പറ്റി എനിക്ക് അവരേയും പറഞ്ഞുസമ്മതിപ്പിക്കണം', എന്നാണ് തമാശ രൂപേണ മമ്മൂട്ടി പറഞ്ഞത്. 

തുടക്കത്തിൽ രഹസ്യമായി വെച്ചിരുന്ന ഈ വേഷം, മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തിൽ ദുൽഖർ സൽമാനാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ഈ സിനിമാറ്റിക് യൂണിവേഴ്സിലെ വരും ചിത്രങ്ങളിൽ 'മൂത്തോൻ' എന്ന കഥാപാത്രം പ്രധാനമാണെങ്കിലും, മമ്മൂട്ടി നേരിട്ട് സ്ക്രീനിൽ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ലോകയുടെ രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസാണ് പ്രധാനകഥാപാത്രമായി എത്തുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on Mammootty's recent comments regarding his potential return as the 'Moothon' character in the 'Lokam' cinematic universe. His humorous response about remuneration suggests a possible but not yet confirmed reappearance in future installments.