സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമില്‍ വരിക്കാരുടെ മോശം പ്രതികരണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും കടുത്ത ഭാഷയില്‍ മറുപടി നല്‍കി തമിഴ് ടെലിവിഷന്‍ താരം അഭിരാമി വെങ്കിടാചലം. തന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയതെന്ന് അഭിരാമി പറഞ്ഞു. സബ്സ്ക്രിപ്ഷന് എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാമെന്നും അഭിരാമി പറഞ്ഞു.
‘എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിനുമുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്സ്ക്രിപ്ഷന് എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോള്‍ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാം.
ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല,' സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ അഭിരാമി കുറിച്ചു.
പ്രധാനമായും തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലുമാണ് അഭിരാമി പ്രശസ്തയായത്. അഭിനയത്തിന് മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അവർ 2017-ൽ മിസ് തമിഴ്നാട് പട്ടം നേടിയിരുന്നു. ഒരു മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ അഭിരാമിയെ പിന്തുടരുന്നത്.