അര്‍ജന്‍റീന–സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെ കടുത്ത ആരാധികയായ നടി അന്ന രാജന്‍ ടീമിന്റെ ജഴ്സി അണിഞ്ഞുള്ള റീൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഫൈനലിന്റെ ആദ്യപകുതിയുടെ ഇടവേളയിലാണ് വിഡിയോ പങ്കുവെച്ചത്. കൂടാതെ സബ്സ്ക്രിപ്ഷന്‍റെ ഭാഗമായുള്ള ഗ്ലാമർ റീലും പോസ്റ്റ് ചെയ്യുകയുണ്ടായി. പിന്നാലെ താരത്തിന് കടുത്ത വിമര്‍ശനവും അധിക്ഷേപവുമാണ് നേരിടേണ്ടി വന്നത്. 

തുടർന്ന് കമന്റ് ബോക്സ് നടി നീക്കം ചെയ്തിരുന്നു. ഒന്നു പിന്‍വലിഞ്ഞെങ്കിലും വിമര്‍ശകര്‍ക്ക് മുഖത്തടിച്ച മറുപടിയുമായി അന്ന പിന്നെ തിരിച്ചെത്തി. ‘ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും.’ എന്നാണ് അന്ന ഒരു ചിത്രം പങ്കിട്ട് കുറിച്ചത്. 

ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനത്തിനൊപ്പം ചുവടുവക്കുന്ന റീല്‍ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിൽ കമന്റുമായി ഒട്ടേറെപ്പേർ എത്തിയിരുന്നു. അർജന്റീന- ഫ്രാൻസ് ലോകകപ്പ് ഫൈനലിനിടെയും അന്ന സമാനമായ റീൽ പങ്കുവെച്ചിരുന്നു. 

ENGLISH SUMMARY:

Malayalam actress Anna Rajan faced severe online trolling and abuse after sharing an Argentina team jersey reel during the half-time break of the World Cup final match. Amidst the heavy backlash, the actress initially disabled her comment section before returning with a sharp and sarcastic comeback aimed at her critics. Sharing a new photo, she mockingly thanked everyone and inquired about the well-being of her trolls' parents. This incident mirrored a similar promotional reel she had posted during the previous Argentina-France World Cup final.