renu-sudhi

TOPICS COVERED

സമൂഹമാധ്യമങ്ങളില്‍ തന്‍റെ പേര് മാറ്റി നടിയും അന്തരിച്ച മുന്‍ കലാകരന്‍ സുധിയുടെ ഭാര്യയുമായ രേണു സുധി. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി വേരിഫൈ ചെയ്തതോടെയാണ് താരം തന്‍റെ പേരും മാറ്റിയത്. രേഷ്മ തങ്കച്ചന്‍ എന്നാണ് ഇന്‍സ്ഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്തുന്ന വേളയിൽ ഐഡിയിൽ ഉള്ള പേരു തന്നെ ചേർക്കണം എന്നുള്ളതുകൊണ്ടാണ് ഈ പേര് മാറ്റമെന്നാണ് സൂചന. എന്നാല്‍ അക്കൗണ്ടിന്‍റെ പേര് രേണു സുധി എന്ന് തന്നെയാണ്. 

രേണുവിന്‍റെ പേരിനെ ചൊല്ലിയുള്ള വിവാദം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. രേണു സുധി എന്നത് യഥാര്‍ഥ പേരല്ലെന്നും രേഷ് തങ്കച്ചന്‍ അല്ലെ യഥാര്‍ഥ പേരെന്നും പലരും സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. പേരിലെ സുധി മാറ്റണമെന്നും പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ശക്തമായി എതിര്‍ത്ത് രേണു രംഗത്തെത്തിയിരുന്നു. താന്‍ ഇപ്പോഴും സുധിയുടെ ഭാര്യ തന്നെയാണെന്നും മറ്റൊരു വിവാഹം കഴിച്ചാല്‍ അന്ന് മാറ്റുമെന്നുമാണ് രേണു ഈ അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്. 

നിലവിൽ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്. 14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളില്‍ തന്റെ അക്കൗണ്ട് സന്ദര്‍ശിച്ചതെന്നുള്ള വിവരങ്ങളും രേണു പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

Renu Sudhi, the wife of the late artist Sudhi, has changed her name on social media platforms after her Instagram account was officially verified. This change to Rashmi Thankachan on her Instagram profile is reportedly to align with her ID for verification purposes, although her account still reflects Renu Sudhi. Renu Sudhi has previously addressed controversies surrounding her name, affirming her identity as Sudhi's wife.