renu-sudhi-reaction

TOPICS COVERED

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മകന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ദിവസങ്ങളായി പലവിവാദങ്ങളും നടക്കുകയാണ്. സുധിയുടെ ഭാര്യ രേണുവിനെ കേന്ദ്രീകരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പല വിവാദങ്ങളും. എന്നാല്‍ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയാണ് രേണു സുധി. കൊല്ലം സുധി മരിച്ച സമയത്ത് താന്‍ ഫൈവ് സ്റ്റാർ ഹോ‌ട്ടലിൽ പോയി ഭക്ഷണം കഴിച്ചു എന്ന ആരോപണം തെറ്റാണെന്നാണ് രേണു പറയുന്നത്. 

കൊല്ലം സുധി മരിച്ച ശേഷം വീട്ടിലെത്തിക്കുമ്പോഴാണ് മൃതദേഹം കാണുന്നതെന്നും താന്‍ മൃതദേഹം കൊണ്ടുവരാന്‍ പോയിട്ടില്ലെന്നും രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. ''അടക്കുന്നതിന്‍റെ വൈകീട്ടു വരെ ഒന്നും കഴിച്ചില്ല. കിച്ചു പൊറോട്ട വാങ്ങി തന്നപ്പോഴാണ് കഴിക്കുന്നത്. മരണ വിവരം അറിഞ്ഞപ്പോൾ തൊട്ട് ഞാൻ പച്ചവെള്ളം കുടിച്ചിട്ടില്ല. അറിയാത്ത കാര്യം സംസാരിക്കരുതെ. ആരോട് എന്തിനാണ് കള്ളത്തരം പറയുന്നത്'' എന്നാണ് വിഡിയോയില്‍ പറയുന്നത്. . 

'സുധി ചേട്ടന്റെ മൃതദേഹം കൊണ്ട് വരാൻ പോയിട്ടില്ലല്ലോ. മൃതദേഹം വീ‌ട്ടിൽ കൊണ്ട് വന്ന ശേഷമാണ് കാണുന്നത്. അറിയാത്ത കാര്യം സംസാരിക്കരുത്. ഞാനവിടെ തളർന്ന് കിടക്കുകയായിരുന്നു. നിങ്ങൾക്ക് നാണമാകുന്നില്ലേ ഇങ്ങനെ കള്ളത്തരം പറയാൻ. പിന്നെ ഞാനെങ്ങനെയാണ് ഫൈവ് സ്റ്റാർ കടയിൽ പോയി ഭക്ഷണം കഴിക്കുന്നത്' എന്നിങ്ങനെയാണ് രേണു സുധിയുടെ വാക്കുകള്‍. 

സുധിയുടെ മകന്‍ കിച്ചുവിന്‍റെ വിഡിയോയിലാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു എന്ന കാര്യം പറയുന്നത്. സുധി മരിച്ച ശേഷം കോട്ടയത്ത് നിന്നും പോകുന്ന സമയത്ത് നടന്ന സംഭവങ്ങളാണ് കിച്ചുവിന്‍റെ വിഡിയോയിലുള്ളത്. 'ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്. ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല'' എന്നിങ്ങനെയായിരുന്നു കിച്ചുവിന്‍റെ വാക്കുകള്‍. 

കിച്ചുവുമായി പ്രശ്നങ്ങളില്ലെന്ന് മറ്റൊരു വിഡിയോയില്‍ രേണു സുധി പറഞ്ഞിരുന്നു. ''എനിക്ക് ആരോടും പണക്കവും പരിഭവവും ഇല്ല. ഞാന്‍ എല്ലാകാര്യവും തുറന്നു പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ഇവിടൊന്നും തീരത്തില്ല. ഞാനൊരുപാട് അനുഭവിച്ചാണ് നില്‍ക്കുന്നത്. ചേട്ടനുള്ളപ്പോഴും മരിച്ചപ്പോഴും. ഞ‍ാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും എന്‍റെ കുറ്റം കാണാനാണ് നേരം. മിനിഞ്ഞാന് വരെയും എന്നെ കോണ്‍ട്ാക്ട് ചെയ്തപ്പോള്‍ ആവശ്യമുള്ളത് കൊടുത്തൊരു അമ്മയാണ്. എനിക്കൊന്നും അറിയില്ല. എന്റെ ജീവിത കഥ പറഞ്ഞാല്‍ ഇവിടൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്. പ്ലീസ്'', എന്നിങ്ങനെയാണ് രേണു സുധിയുടെ വാക്കുകള്‍.

ENGLISH SUMMARY:

Renu Sudhi has responded to allegations made by her son regarding her actions after the passing of mimicry artist Kollam Sudhi. She clarified that the claim of her visiting a five-star hotel for food was false and that she only ate after receiving it from her son.