renu-sudhi-reaction

TOPICS COVERED

കൊല്ലം സുധിയുടെ മകന്‍ കിച്ചുവിന്‍റെ തുറന്നു പറച്ചിലോടെ സോഷ്യല്‍ മീഡിയ രേണു സുധിക്ക് എതിരാണ്. പലതരം വിമര്‍ശനങ്ങളാണ് രേണുവിനെതിരെ വരുന്നത്. തന്‍റെ ഭാഗം വിശദീകരിച്ച് രേണു സുധി പുതിയ വിഡിയോ പങ്കുവച്ചു. പുതിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് മനസിലായെന്നാണ് രേണു പറയുന്നത്. മകന്‍ കിച്ചുവുമായുള്ള ബന്ധത്തെ പറ്റിയും രേണു കരഞ്ഞു കൊണ്ട് സംസാരിക്കുന്നുണ്ട്. 

''ഇപ്പോഴും ദുബായിലാണ്. ഒരുപാട് പേര്‍ ചോദിച്ചു ഓകെയാണോ.. ഞാന്‍ ഓകെയാണ്. എനിക്കെതിരായ പ്രചാരണത്തിന് എന്താണ് കാരണം എന്ന് ആലോചിച്ചു. അപ്പോള്‍ എഫ്ബി പോസ്റ്റ് കണ്ടു. നിരവധി പെണ്ണുങ്ങളെയും ആണുങ്ങളെയും തളര്‍ത്തുന്ന സ്ത്രീ. എന്നെ കരുവാക്കി കൊണ്ട് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന സ്ത്രീ. അവരുടെ പോസ്റ്റാണ്. കാര്യങ്ങള്‍ ഏകദേശം ഏകദേശം മനസിലായി. മാനിപ്പുലേറ്റിങ്ങാണ്'', എന്നാണ് രേണു സുധി പറയുന്നത്. 

''23-24 വയസുള്ളപ്പോഴാണ് കിച്ചുവിനെ കാണുന്നതെന്ന് രേണു സുധി പറയുന്നു. അന്ന് മുതല്‍ 11 വയസുകാരന്‍റെ അമ്മയായി മാറിയിരുന്നു. അതൊന്നും ആരും ഓര്‍ക്കുന്നില്ല. ഇന്ന് ഈ നിമിഷം വരെ ഈ കൈ കൊണ്ട് ഉപദ്രവിച്ചിട്ടില്ല. അവനെ ഉപദ്രവിച്ചവരുണ്ട്. കഥകൾ ചേട്ടൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. എഫ്ബിയിലെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്'', രേണു സുധി പറഞ്ഞു. 

'ഈ സ്ട്രെസ് താങ്ങാനാവുന്നില്ല, വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം'; പൊട്ടിക്കരഞ്ഞ് രേണു

''എനിക്ക് ആരോടും പണക്കവും പരിഭവവും ഇല്ല. ഞാന്‍ എല്ലാകാര്യവും തുറന്നു  പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ഇവിടൊന്നും തീരത്തില്ല. ഞാനൊരുപാട് അനുഭവിച്ചാണ് നില്‍ക്കുന്നത്. ചേട്ടനുള്ളപ്പോഴും മരിച്ചപ്പോഴും. ഞ‍ാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും എന്‍റെ കുറ്റം കാണാനാണ് നേരം. മിനിഞ്ഞാന് വരെയും എന്നെ കോണ്‍ട്ാക്ട് ചെയ്തപ്പോള്‍ ആവശ്യമഉള്ളത് കൊടുത്തൊരു അമ്മയാണ്. എനിക്കൊന്നും അറിയില്ല. എന്റെ ജീവിത കഥ പറഞ്ഞാല്‍ ഇവിടൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്. പ്ലീസ്'', എന്നിങ്ങനെയാണ് രേണു സുധിയുടെ വാക്കുകള്‍.

ENGLISH SUMMARY:

Renu Sudhi has released a new video addressing the social media backlash following her son Kichu's statements, explaining her side of the story and alleging manipulation. She tearfully discussed her relationship with Kichu and the reasons behind the current criticisms.