kichu-renu

കൊല്ലം സുധി മരിച്ച സമയത്തെ കാര്യങ്ങള്‍ മകന്‍ കിച്ചു തുറന്നുപറഞ്ഞതിലൂടെ കടുത്ത സൈബര്‍ ആക്രമണമാണ് രേണു സുധിയും കുടുംബവും നേരിടുന്നത്. അന്ന് അപകടവാര്‍ത്തയറിഞ്ഞ് പോയപ്പോള്‍ ബന്ധുക്കള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്നുള്‍പ്പെടെ കിച്ചു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അമ്മയെക്കുറിച്ചല്ല പറഞ്ഞതെന്നും ആ യാത്രയില്‍ രേണുസുധി ഒപ്പമില്ലായിരുന്നുവെന്നും കിച്ചു തുറന്നുപറയുന്നു. 

അതേസമയം തന്നെ ഇപ്പോൾ രേണുവുമായി യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നതു മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു. ‘അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്’

‘അച്ഛന്‍ മരിച്ചതറിഞ്ഞുള്ള യാത്രയില്‍ ആകെ ഒരു മരവിപ്പായിരുന്നുവെന്നും ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ലെന്നും കിച്ചു പറയുന്നു. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്–അങ്ങനെ പലതും ചിന്തിച്ചു. 

കിച്ചുവിന്റെ യുട്യൂബിലൂടെയുള്ള ഈ തുറന്നുപറച്ചിലോട് കൂടിയായിരുന്നു രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നത്. പിന്നാലെ രേണു തീര്‍ത്തും തകര്‍ന്ന അവസ്ഥയില്‍ നില്‍ക്കുകയാണെന്ന് വ്യക്തമാക്കുന്നൊരു വിഡിയോയും പങ്കുവച്ചിരുന്നു. ചിലപ്പോള്‍ ജീവനൊടുക്കാന്‍ പോലും താന്‍ തുനിഞ്ഞേക്കാമെന്നും ആ അവസ്ഥയിലേക്കാണ് തനിക്കെതിരായ വെറുപ്പും വിദ്വേഷവും മാറുന്നതെന്നും രേണു പറഞ്ഞു. 

കിച്ചുവിന് പോക്കറ്റ് മണിക്കായി ലക്ഷങ്ങൾ രേണു അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന ചിലരുടെ വെളിപ്പെടുത്തലും സമൂഹ മാധ്യമങ്ങളിൽ നേരത്തേ വലിയ ചർച്ചയായിരുന്നു. കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്ന ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചുകൊണ്ടായിരുന്നു രേണുവിനെ പിന്തുണയ്ക്കുന്ന ആളുകളുടെ വെളിപ്പെടുത്തൽ. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും തുറന്നു പറയുകയാണ്. 

Kollam Sudhi's Son Kichu Addresses Controversy:

Kollam Sudhi's son Kichu's interview has led to a severe cyber attack on Renu Sudhi and her family. The young son later clarified his statements, attempting to mitigate the impact of the controversy.