മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിന്റെ ട്രെയിലർ പുറത്ത്. ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ ഒന്നിച്ച് ഒരേ സിനിമയുടെ ട്രെയ്‌ലറിന്റെ പ്രീമിയർ ലോഞ്ച് മമ്മൂട്ടിയും മോഹൻലാലും നിർവഹിച്ചു.  തൃശൂർ രാഗം തിയറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയറ്ററിൽ മോഹൻലാലും ആരാധകരോടൊപ്പമാണ് സ്പൈ ത്രില്ലർ ആക്ഷൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ നായകന്മാരായി എത്തുന്ന ചിത്രം. മെയ് 1 ന് ആഗോള റിലീസായി പേട്രിയറ്റ് തിയറ്ററുകളിൽ എത്താനിരിക്കെയാണ് മമ്മൂട്ടിയും മോഹൻലാലും വമ്പൻ ട്രെയിലർ റിലീസിന് നേരിട്ട് എത്തിയത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ENGLISH SUMMARY:

The trailer for 'Patriot', poised to be the biggest film in Malayalam cinema history, has been released. Mammootty and Mohanlal jointly launched the trailer simultaneously at two different locations, marking a significant event for the film.