മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ ട്രെയിലർ പുറത്തിറങ്ങി. 32 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ പുതിയ സിനിമയൊരുക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിക്കുന്ന ഈ പീരിയഡ് ഡ്രാമയിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ, മധുപാൽ, നന്ദു, ജഗദീഷ്, സീനത്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

1993-ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'അനന്തരം', 'മതിലുകൾ', 'വിധേയൻ' എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പദയാത്ര'. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Legendary director Adoor Gopalakrishnan and megastar Mammootty are reuniting after 32 years for the upcoming period drama film 'Padayatra'. The official trailer of the movie, bankrolled by Mammootty Kampany as their eighth venture, has officially dropped online. In this socially relevant film, Mammootty plays a doctor, starring alongside an ensemble cast that includes Grace Antony, Indrans, and Jagadish. Wayfarer Films, owned by Dulquer Salmaan, will handle the theatrical distribution of the project.