drishyam-three

ജോര്‍ജുകുട്ടിയും കുടുംബവും ഇനി സ്പെയിനിലേക്കും. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ദൃശ്യം' സ്പെയിനിലേക്കും റീമേക്കിനൊരുങ്ങുന്നു. 'ദൃശ്യം' സ്പാനിഷിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന അന്താരാഷ്​ട്ര ചലച്ചിത്രോല്‍സവത്തില്‍ നിര്‍മാതാവ് റോഡ്രിഗോ എസ്പിനെല്‍ പറഞ്ഞു. 

മികച്ച കഥയാണിത്. അടുത്ത ജൂണില്‍ ഷൂട്ട് തുടങ്ങും. സ്പാനിഷ് സംവിധായകരും അഭിനേതാക്കളുമുള്ള പൂര്‍ണമായും സ്പാനിഷില്‍ ഒരുങ്ങുന്ന ചിത്രമാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2013-ാണ് ജീത്തു ജോസഫ്–മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ 'ദൃശ്യം' പുറത്തുവരുന്നത്. മലയാളത്തില്‍ കള്‍ട്ട് ക്ലാസിക്കായ ചിത്രം ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. മലയാളത്തിൽ ലഭിച്ച വൻ വിജയത്തിന് പിന്നാലെ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഈ റീമേക്ക് പതിപ്പുകളും വന്‍ വിജയമായി. ഇവിടെയും തീര്‍ന്നില്ല ദൃശ്യത്തിന്‍റെ യാത്ര. ചിത്രം ശ്രീലങ്കയിലേക്കും ചൈനീസിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. 

ചിത്രത്തിന്‍റെ മൂന്നാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, ഷാജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. 

ENGLISH SUMMARY:

Drishyam Spanish Remake is officially announced at the International Film Festival in Delhi, confirming the iconic Malayalam film's adaptation into a full Spanish production. This marks a significant milestone for Indian cinema as 'Drishyam' continues its global journey with a remake set to begin shooting next June.