ഹിറ്റ് ചിത്രം കാന്താരയിലെ തന്‍റെ സഹതാരങ്ങളായ രുക്മിണി വസന്ത്, രാജ് ബി ഷെട്ടി എന്നിവരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. വളരെ ആകസ്മികമായി ഋഷഭിന്‍റെ ആരാധകര്‍‌ തന്നെയാണ് അദ്ദോഹത്തിന്‍റെ ഫോളോവേഴ്‌സ് ലിസ്റ്റിൽ രുക്മിണി വസന്തും രാജ് ബി ഷെട്ടിയും ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെ വിഷയം ഓൺലൈനില്‍ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ആരാധകരും നെറ്റിസണ്‍സും പല തരത്തിലുള്ള അഭ്യൂഹങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

രുക്മിണി വസന്തും രാജ് ബി ഷെട്ടിയും മാത്രമല്ല, കാന്താര ഫ്രാഞ്ചൈസിയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിനെയും ഋഷഭ് ഫോളോ ചെയ്യുന്നില്ലെന്ന് സിനിമാ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും അഭ്യൂഹങ്ങളും സജീവമാണെങ്കിലും വിഷയത്തില്‍ ഋഷഭ് ഷെട്ടിയോ രുക്മിണി വസന്ത്, രാജ് ബി ഷെട്ടി എന്നിവരോ ഹൊംബാലെ ഫിലിംസോ പ്രതികരിച്ചിട്ടില്ല. അതേസമയം ഹോംബാലെ ഫിലിംസ് സ്ഥാപകനായ വിജയ് കിരഗണ്ടൂരിനെ ഋഷഭ് ഷെട്ടി ഫോളോ ചെയ്യുന്നത് തുടരുന്നുണ്ട്.

കാന്താര നിര്‍മ്മിച്ച ഹോംബാലെ ഫിലിംസിനെ ഋഷഭ് അണ്‍ഫോളോ ചെയ്തതിന് പിന്നില്‍ നടനും പ്രൊഡക്ഷൻ ഹൗസും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ വിജയ് കിരഗണ്ടൂരിനെ ഋഷഭ് ഇപ്പോളും ഫോളോ ചെയ്യുന്നു എന്നുള്ളത് ഈ സംശയത്തെ ഇല്ലാതാക്കുന്നു. അതേസമയം, രുക്മിണി വസന്തിനെയും രാജ് ബി ഷെട്ടിയെയും അണ്‍ഫോളോ ചെയ്തതിന് പിന്നില്‍ പ്രൊഫഷണൽ രംഗത്തെ അഭിപ്രായവ്യത്യാസം ആകാമെന്നാണ് ആരാധകര്‍‌ കരുതുന്നത്. ഋഷഭിന്‍റെ വരാനിരിക്കുന്ന സിനിമകളുമായി ഇതിന് ബന്ധമുണ്ടെന്നും അതല്ല വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കും ഗൗരവമുള്ള കാര്യമല്ലെന്നും കരുതുന്നവരുമുണ്ട്. 

ഇന്‍സ്റ്റഗ്രാമില്‍ 1.7 മില്യണ്‍ ഫോളോവേഴ്സാണ് റിഷഭ് ഷെട്ടിക്കുള്ളത്. 140 പേരെയാണ് റിഷഭ് ഫോളോ ചെയ്യുന്നത്. മലയാളത്തില്‍ നിന്നും നടന്‍ മോഹന്‍ലാല്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയവരേയും ഋഷഭ് ഫോളോ ചെയ്യുന്നുണ്ട്. അതേസമയം, പ്രശാന്ത് വര്‍മ്മ നിര്‍മ്മിക്കുന്ന ‘ജയ് ഹനുമാന്‍’ ആണ് ഋഷഭ് ഷെട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ‘ഹനുമാന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമായാകും ജയ് ഹനുമാൻ എത്തുക.

ENGLISH SUMMARY:

Kantara star Rishab Shetty has sparked controversy after unfollowing co-stars Raj B Shetty and Rukmini Vasanth, along with production giant Hombale Films, on Instagram. While fans speculate about a potential rift or professional fallout, Rishab continues to follow Hombale founder Vijay Kiragandur. Amidst these social media changes, the National Award-winning actor is gearing up for his role in Prashanth Varma’s ‘Jai Hanuman’. Read the latest updates on the Kantara franchise and Rishab's online activity.