priyadarshan-mohanlal

TOPICS COVERED

മോഹൻലാലിനെ നായകനാക്കി തന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രിയദർശൻ. ഒരു സംവിധായകന്റെ ആദ്യ ചിത്രത്തിൽ നായകനായ ആൾതന്നെ നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത് ലോകചരിത്രത്തിൽ ആദ്യമാണെന്ന് മോഹൻലാലിനൊപ്പം പങ്കുവച്ച വിഡിയോയിൽ പ്രിയദർശൻ പറഞ്ഞു.

പുതിയ ചിത്രത്തിൽ പ്രേക്ഷകർക്ക് വേണ്ടതെല്ലാം ഉണ്ടാകുമെന്ന് പ്രിയദർശൻ. ആക്ഷനില്ലേയെന്ന് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവാണ്.

പ്രിയദർശൻ തിരക്കഥയെഴുതി 83-ൽ പുറത്തിറങ്ങിയ 'കുയിലിനെ തേടി' എന്ന ചിത്രത്തിലും ആദ്യയമായി സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി'യിലും മോഹൻലാൽ ആയിരുന്നു നായകൻ. മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനം ഒരുമിച്ചത്.

ENGLISH SUMMARY:

Director Priyadarshan has announced his 100th film, starring Mohanlal. This marks a historic moment as the same actor who starred in the director's debut film also headlines his centenary project.