സിനിമ റിവ്യൂകളിലൂടെ 'ആറാട്ടണ്ണൻ' എന്ന പേരിൽ പ്രശസ്തനായ സന്തോഷ് വർക്കിയെ ആക്രമിച്ച് യുവാവ്.  ആട് 3 സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പിന്നാലെ നിരവധി പേരാണ് സന്തോഷ് വർക്കിയെ പിന്തുണച്ച് രംഗത്ത് എത്തിയത്. 

കൊച്ചി മച്ചാൻ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ‘സ്ക്രിപ്റ്റഡാണ് എന്നൊക്കെ ആളുകള്‍ പറഞ്ഞതാണ്. ഞാന്‍ അവനെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് ഏഴ് മണിക്കുള്ളില്‍ മാപ്പ് പറയാന്‍ പറഞ്ഞിട്ടുണ്ട്. അവനും കുറച്ച് മീഡിയക്കാരും പ്ലാന്‍ ചെയ്ത് ചെയ്തതാണെന്ന് തോന്നുന്നു. വൈറലാകാന്‍ എന്തും ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അറിയാതെ വൈറലായതാണ്’.  സന്തോഷ് വർക്കി പറഞ്ഞു. യുവാവ് മാപ്പ് പറയുന്ന വീഡിയോ സന്തോഷ് വർക്കി പങ്കുവച്ചിട്ടുണ്ട്. വൈറലാകാൻ വേണ്ടി ചെയ്തതാണെന്നും ആറാട്ടണ്ണനെ തനിക്ക് ഇഷ്ടമാണെന്നും ആണ് യുവാവ് പറഞ്ഞത്.

ENGLISH SUMMARY:

Santhosh Varkey, popularly known as 'Aaraattannan', was assaulted by a youth who was reportedly upset about a negative review of the movie 'Aadu 3'. The incident, which occurred in a theatre, was captured on video and has gone viral on social media, sparking widespread support for Varkey.