വിവാഹത്തിന് രണ്ടാഴ്ച മാത്രം പിന്നിടുമ്പോള്‍ നടി രശ്മിക മന്ദാന വീണ്ടും വിവാദത്തില്‍. എട്ടുവര്‍ഷം മുന്‍പത്തെ രശ്മികയുടെയും നടന്‍ രക്ഷിത് ഷെട്ടിയുടെയും ബ്രേക്കപ്പിനെക്കുറിച്ച് രശ്മികയുടെ അമ്മ നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
എട്ട് വര്‍ഷം മുന്‍പ് രശ്മികയും കന്നഡ നടന്‍ രക്ഷിത് ഷെട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. രശ്മികയുടെ അമ്മ സുമന്‍ മന്ദാന ഒരു കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേര്‍പിരിയലിന്‍റെ കാരണം വിശദീകരിച്ചിരുന്നു. രക്ഷിതിന്‍റെ കുടുംബം വിവാഹശേഷം രശ്മിക അഭിനയിക്കാന്‍ പാടില്ലെന്ന് പറഞ്ഞെന്നും വിവാഹശേഷം അഭിനയം തുടരില്ലെന്ന് രശ്മികയോട് സമൂഹമാധ്യമങ്ങളില്‍ കുറിക്കാന്‍ പറഞ്ഞെന്നും സുമന്‍ പറയുന്നു. ഈ ഇന്‍റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ആരോ ഇതിലെ പ്രസക്ത ഭാഗങ്ങള്‍ ചോര്‍ത്തി ഷെയര്‍ ചെയ്യുകയായിരുന്നു.
വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹത്തിന് രണ്ടാഴ്ച ശേഷം ഈ ഓഡിയോ കുത്തിപ്പൊക്കിയത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കാനും, തന്‍റെ കുടുംബത്തെ ദ്രോഹിക്കാനും വേണ്ടിയാണെന്ന് രശ്മിക പ്രതികരിച്ചു. താന്‍ സ്വസ്ഥമായി ജീവിക്കാന്‍ തുടങ്ങുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഇതുവരെ നിശബ്ദയായി ഇരിക്കുകയാണ് ചെയ്തത് എന്നാല്‍ ഇന്ന് ഇത് അസഹ്യമായിരിക്കുന്നു – നടി പറയുന്നു. ഓഡിയോ ഷെയര്‍ ചെയ്ത എല്ലാവരും 24 മണിക്കൂറിനകം അത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.