വിവാഹത്തിന് ശേഷമുള്ള ആദ്യപിറന്നാള്‍ ആഘോഷമായിട്ടാണ് നടി രശ്മി മന്ദാന ആഘോഷിച്ചത്. ഫെബ്രുവരിയിലെ വിവാഹത്തിന് ശേഷം ആദ്യമായാണ് ദമ്പതികള്‍ രശ്മികയുെട ജന്മനാട് സന്ദര്‍ശിച്ചത്. ഇരുവരും കുടകും സന്ദര്‍ശിച്ചിരുന്നു. പരമ്പരാഗത കുടക് ശൈലിയില്‍ സാരി ധരിച്ച രശ്മികയുടെ വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.
നിലവില്‍ കൂര്‍ഗിലെ ഇവോള്‍വ് ബാക്ക് റിസോര്‍ട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള കാപ്പി, സുഗന്ധവ്യഞ്ജന തോട്ടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ട്, പ്ലാന്റേഷന്‍-കൊടവ ശൈലിയിലുള്ള വില്ലകള്‍ക്കാണ് പ്രശസ്തം. ചില വില്ലകളില്‍ സ്വകാര്യ സ്വിമ്മിങ് പൂള്‍ സൗകര്യവുമുണ്ട്. പ്രഭാതഭക്ഷണവും അത്താഴവും ഉള്‍പ്പെടുന്ന ലില്ലി പൂള്‍ ബംഗ്ലാവില്‍ രണ്ട് പേര്‍ക്ക് ഒരു രാത്രി താമസിക്കാന്‍ ഏകദേശം 1.03 ലക്ഷം രൂപ ചെലവാകും. ലില്ലി പൂള്‍ കോട്ടേജിന് 42,000 വരെയും ഹെരിറ്റേജ് പൂള്‍ വില്ലയ്ക്ക് 55,000 രൂപ വരെയുമാണ് ചിലവ്.
ഫെബ്രുവരി 26ന് ഉദ്പുരില്‍ വച്ചായിരുന്നു കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിനിര്‍ത്തി രശ്മികയും വിജയ്ദേവരക്കൊണ്ടെയും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' (Ranabaali) എന്ന പുതിയ ചിത്രത്തിലും താരജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്.