സൂപ്പര്‍താരം രശ്മിക മന്ദാനയുടെ 30–ാം ജന്മദിനാഘോഷമായിരുന്നു ഏപ്രില്‍ 5ന്. വിവാഹശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിച്ച താരത്തിന് ബംഗ്ലാവാണ് അച്ഛന്‍ സമ്മാനമായി നല്‍കിയത്. അച്ഛന്‍റെ സമ്മാനം തന്‍റെ കണ്ണ് നിറച്ചുവെന്ന് താരം കുറിച്ചു. വിരാജ്പേട്ട് സിറ്റിക്കടുത്താണ് ബംഗ്ലാവ്. 'സെറിനിറ്റി'എന്നണ് ബംഗ്ലാവിനിട്ട പേര്. ഈ നിമിഷം അങ്ങേയറ്റം വൈകാരികമാണെന്ന് നിറ കണ്ണുകളോടെ താരം പറഞ്ഞു.
വിരാജ്പേട്ടയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കുടുംബം രശ്മികയുടെ പിറന്നാള്‍ ആഘോഷം ഒരുക്കിയത്. ബന്ധുക്കളും നാട്ടുകാരും ആഘോഷത്തില്‍ പങ്കെടുത്തു. പരമ്പരാഗത കൊടക് വസ്ത്രമണിഞ്ഞാണ് അതീവസുന്ദരിയായിട്ടാണ് താരം ചടങ്ങിൽ പങ്കെടുത്തത്.
കുടുംബാംഗങ്ങൾ നാട്ടുകാർക്ക് മധുരം വിതരണം ചെയ്യുകയും, ഗ്രാമവാസികൾക്കായി ഭക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു.
ഫെബ്രുവരി 26ന് ഉദ്പുരില്‍ വച്ചായിരുന്നു കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിനിര്‍ത്തി രശ്മികയും വിജയ്ദേവരക്കൊണ്ടെയും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' (Ranabaali) എന്ന പുതിയ ചിത്രത്തിൽ താരജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇതിനുപുറമെ, ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'കോക്ക്ടെയിൽ 2' (Cocktail 2) 2026 ജൂൺ 19-ന് റിലീസിനെത്തും. ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർക്കൊപ്പമാണ് രശ്മിക ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.