sachin

TOPICS COVERED

53–ാം പിറന്നാള്‍ ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. രാവിലെ മുംബൈയിലെ വസതിക്ക് മുന്നിലെത്തിയ ആരാധകര്‍ക്ക് മധുരവും പങ്കുവച്ചു. 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസ നേരാന്‍ രാവിലെ തന്നെ ബാന്ദ്രയിലെ വീടിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. സച്ചിന്‍ പുറത്തിറങ്ങിയപ്പോള്‍ ഹാപ്പി ബര്‍ത്ത് ഡേ പാടി വരവേറ്റു. ഓട്ടോ ഗ്രാഫിനായി പുസ്തകം നീട്ടിയവര്‍ക്ക് സ്നേഹാശംസയും കുറിച്ചു നല്‍കി. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തു.

ഇഷ്ടതാരത്തിന്റെ പിറന്നാള്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.  താരത്തിന് ആശംസകളുമായി നിരവധി കായികതാരങ്ങളും പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

Sachin Tendulkar celebrated his 53rd birthday with fans, sharing sweets and taking selfies outside his Mumbai residence. The cricket legend's special day was marked by enthusiastic fan gatherings and well-wishes from fellow athletes.