vijay-reshmika-room

തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാവാന്‍ ഒരുങ്ങുകയാണ്. ഇരുവരുടെയും പ്രണയയാത്രയുടെ തുടക്കം 2017-ലായിരുന്നു. 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.

reshmika-vijay

ഫെബ്രുവരി 26 നാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ മേഖലയ്ക്കായി വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. ഉദയ്പൂരിലെ ലോകപ്രശസ്തമായ 'മെമെന്റോസ് ബൈ ഐടിസി ഹോട്ടല്‍സ്, ഏക്കായ' എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് വിവാഹവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

vijay-deverakonda-rashmika-madana-wedding

അടുത്ത 230 കുടുംബാംഗങ്ങളെയും പ്രത്യേക വിശിഷ്ട വ്യക്തികളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. വിവാഹ ഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ ക്യാമറയ്ക്ക് കര്‍ശനമായ വിലക്കുണ്ട്. ഇതുകൂടാതെ രാജ്യാന്തര സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഈ ഹോട്ടലിലെ ആകെ 117 മുറികളും വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna are reportedly getting married on February 26th, marking a significant event for Telugu cinema fans. Their love story began on the sets of 'Geetha Govindam' in 2017, and after their successful collaborations, their relationship has been a topic of discussion among fans.