preetha-child

TOPICS COVERED

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം പങ്കുവച്ച് നടി പ്രീത പ്രദീപ്. സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മയായ വിവരവും താരം പങ്കുവച്ചിരിക്കുകയാണ്.

preetha-viral

ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു ആൺകുഞ്ഞിനാണ് പ്രീത ജന്മം നൽകിയിരിക്കുന്നത്. സിനിമാ-സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി താരങ്ങൾ പ്രീതയ്ക്കും വിവേകിനും ആശംസകൾ നേർന്ന് എത്തി.

നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്. 2019 ഓഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം. നർത്തകി, അവതാരക എന്ന നിലയിലും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Preetha Pradeep has welcomed a baby boy after a six-year wait, sharing her joy with fans. The popular Malayalam serial actress announced her motherhood, receiving congratulations from the film and television fraternity.