പാട്ടിലൂടെ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ കൂടി പറയുന്ന ഗായികയാണ് ഗൗരി ലക്ഷ്മി. 'എന്‍റെ പേര് പെണ്ണ്' എന്ന ഗൗരിയുടെ ഒറ്റപ്പാട്ട് തന്നെ മതി ഗൗരി മലയാളികള്‍ക്കിടയിലുണ്ടാക്കിയ സ്വാധീനം മനസിലാക്കാന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

കുറച്ചുനാളുകള്‍ക്ക് മുന്‍പേ 'പടകാളി ചണ്ടി ചങ്കിരി' എന്ന ഗാനം പാടി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മൊബൈൽ ഫോണു കൊണ്ട് മുഖത്തിന്റെ ഒരു ഭാഗം മറച്ചുകൊണ്ടാണ് ഗൗരി ലക്ഷ്മി പാടുന്നത്. മൊബൈലിൽ റിക്കോർഡു ചെയ്തുവച്ച ഭാഗം ചുണ്ടിനോട് ചേർത്തുവച്ചതായി കാണാം.  ഈ വിഡിയയില്‍ ലക്ഷ്മിക്ക് നേരെ വെല്ലുവിളിയുമായും ചിലര്‍ വന്നിരുന്നു. ലൈവില്‍ പാടാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു ഭൂരിഭാഗം പേരും കമന്‍റ് ചെയ്​തിരുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഗൗരി. ലൈവില്‍ അങ്ങ് പാടികാണിച്ചു. 'പടകാളി' ലൈവായി വേദിയില്‍ പാടുന്ന വിഡിയോ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

1992ൽ പുറത്തിറങ്ങിയ ‘യോദ്ധാ’ എന്ന സിനിമയിലെ ഗാനമാണ് ‘പടകാളി ചണ്ടി ചങ്കിരി’. ഗാനത്തിന് സംഗീതമൊരുക്കിയത് എ.ആർ റഹ്മാനായിരുന്നു. യേശുദാസും എം.ജി ശ്രീകുമാറും ചേർന്ന് ആലപിച്ച ഗാനം ഇന്നും മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാണ്.

ENGLISH SUMMARY:

Gouri Lakshmi is a Malayalam singer known for her political stances expressed through her songs. Her rendition of 'Padakali' on social media and later live has garnered significant attention and challenges, which she has bravely accepted.