prathichaya

നിവിന്‍ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പ്രതിച്ഛായ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സിനിമ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. കേരള രാഷ്ട്രീയത്തെ ഓര്‍മിക്കുന്ന ചില ഡയലോഗുകളും ട്രെയിലറിലുണ്ട്. കൊച്ചിയില്‍ വച്ച് നടന്ന പ്രത്യേക പരിപാടിയില്‍ വച്ച് മോഹന്‍ലാലാണ് ട്രെയിലറും ടൈറ്റിലും പുറത്തുവിട്ടത്. 

ട്രെയിലര്‍ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. നിവിന്‍ പോളിയുടെ മാസ് കഥാപാത്രത്തിനായി കാത്തിരിക്കുന്നുവെന്ന് നിരവധി കമന്‍റുകള്‍. അതേസമയം ട്രെയിലറില്‍ 'ലൂസിഫര്‍', 'രാമലീല' എന്നീ ചിത്രങ്ങളോടുള്ള സാമ്യത കണ്ടെത്തിയവരും നിരവധി. 

ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.