സിദ്ധാര്‍ഥ് മല്‍ഹോത്ര– ജാന്‍വി കപൂര്‍ ചിത്രം പരംസുന്ദരിയില്‍ നടി പ്രിയ വാര്യര്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി എത്തിയത് പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ആയിരുന്നു. സിദ്ധാര്‍ഥ് നടന്നുവരുന്ന രംഗത്തില്‍ പിന്നില്‍ നടന്നുവന്ന ഡൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കിടയിലാണ് പ്രിയയെ പ്രേക്ഷകര്‍ കണ്ടെത്തിയത്. എസ്റ്റാബ്ലിഷ്ഡായ ഒരു നടിയെ ജൂനിയര്‍ ആര്‍ടിസ്റ്റാക്കിയതില്‍ പലരും വിമര്‍ശനവും ഉന്നയിച്ചു.
പരംസുന്ദരിയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായ സാഹചര്യത്തെ പറ്റി പറയുകയാണ് പ്രിയ. തനിക്ക് ആ ചിത്രത്തില്‍ സീനുകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഷൂട്ടിന് ചെന്നപ്പോള്‍ പറഞ്ഞതുപോലെയായിരുന്നില്ല എന്നും പ്രിയ പറഞ്ഞു. ഇതോടെ പിന്മാറി എന്നും എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി താന്‍ ഉണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചുവെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലായിരുന്നു പ്രിയയുടെ തുറന്നുപറച്ചില്‍.
'എന്നോട് പറഞ്ഞിരുന്ന നരേഷൻ, അല്ലെങ്കിൽ എന്റെ ഭാഗം എന്നുള്ളത് ഫസ്റ്റ് ഡേ ഷൂട്ടിന് പോയപ്പോൾ അത് അങ്ങനെയൊന്നുമല്ല എന്നുള്ളത് ഞാൻ തിരിച്ചറിഞ്ഞു. ഫസ്റ്റ് ഡേ ഒറ്റ ദിവസമേ ഞാൻ ഷൂട്ടിന് പോയിട്ടുള്ളൂ. സെക്കൻഡ് ഡേ ഞാൻ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ബാക്ക് ഓഫ് ചെയ്തതാണ്. എന്നോട് അവർ വളരെ കൃത്യമായിട്ട് പറഞ്ഞിരുന്നു ഇയാളെ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങൾ പിന്മാറിയാലും ഉപയോഗിക്കും എന്ന്. ആ കഥാപാത്രത്തിന് സിനിമയിൽ സീനുകൾ ഉണ്ടായിരുന്നു, പക്ഷെ അത് എന്റെ അടുത്ത് ബ്രീഫ് ചെയ്ത പോലെ ആയിരുന്നില്ല
ഫസ്റ്റ് ഡേ അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ഒറ്റ ദിവസമേ ഷൂട്ടിന് പോയിട്ടുള്ളൂ. രണ്ടാമത്തെ ദിവസം പല കാരണങ്ങളുണ്ടായതിനാൽ പിന്മാറിയതാണ്. പിന്മാറിയപ്പോൾ അവർ പറഞ്ഞിരുന്നു ഇയാളെ വച്ച് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്തത് ഉപയോഗിക്കുമെന്ന്. എന്നോട് പറഞ്ഞിരുന്നത് പോലെയല്ല നടക്കുന്നതെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവരോട് കൂടുതൽ കമ്യൂണിക്കേഷൻ ആവശ്യപ്പെട്ടെങ്കിലും അവർ തന്നില്ല. അപ്പോൾ മാന്യമായി പിന്മാറുകയായിരുന്നു. ആദ്യ ദിവസത്തെ വിഷ്വൽ ഉപയോഗിക്കുമെന്നും അത് നല്ലതായിരിക്കില്ലെന്നും അവർ ഭീഷണിയെന്നത് പോലെ പറഞ്ഞിരുന്നു. പക്ഷേ എന്ത് വന്നാലും നേരിടാൻ ഞാൻ തയാറായിരുന്നു,' പ്രിയ പറഞ്ഞു.