വിവാഹവാര്‍ഷികത്തില്‍ പങ്കാളി നവീനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ഭാവന. റൊമാന്‍റിക്കായ ഒരു കുറിപ്പുനൊപ്പമാണ് നവീന് ആശംസകളുമായി ഭാവന എത്തിയത്. 'ഈ ദിവസം നീ അറിയണം, നിന്നെ ശല്യപ്പെടുത്തുന്നത് ഞാന്‍ എത്രത്തോളം ആസ്വദിച്ചിരുന്നു എന്നും ഭാവിയില്‍ അത് തുടരുന്നതില്‍ എത്രത്തോളം ആവേശഭരിതയാണെന്നും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആനന്ദത്തിന്റെയും സ്നേഹപ്രകടനങ്ങളുടെയും ആഘോഷങ്ങളുടെയും മറ്റൊരു 365 ദിവസങ്ങളിലേക്കായി, വിവാഹവാർഷിക ആശംസകൾ,' എന്നാണ് ഭാവന കുറിച്ചത്.
2018ലായിരുന്നു ഭാവനയുടെ നവീന്‍റേയും വിവാഹം കഴിഞ്ഞത്. വിവാഹമോചന വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനിടെയാണ് നവീനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഭാവന പങ്കുവച്ചിരിക്കുന്നത്. ‘അനോമി‘യാണ് ഇനി റിലീസിനൊരുങ്ങുന്ന ഭാവനയുടെ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.