aishwarya-lekshmi

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്‍റെ വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഈ വേഷം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. ‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് കൂടുതലും.

മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി തന്‍റെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഐശ്വര്യ കുറച്ചു നാളുകൾക്ക് മുൻപ് നീക്കം ചെയ്തിരുന്നു.

ENGLISH SUMMARY:

Aishwarya Lekshmi faced online criticism for her outfit at a Chennai event. The actress, known for addressing online trolls, wore a yellow strapless dress, sparking mixed reactions.