സ്വിം സ്യൂട്ടിലുള്ള അഹാനയുടെ ചിത്രം ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കാണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് അഹാന ഇപ്പോള്‍. 'എ ശ്രീലങ്കൻ മിനിറ്റ്' എന്ന ക്യാപ്ഷനും ഇതിന് നൽകിയിട്ടുണ്ട്. ഫ്‌ളോറൽ ഗൗണും സ്വിം സ്യൂട്ടും ധരിച്ച അഹാനയെ ചിത്രങ്ങളിൽ കാണാം. മിറർ സെൽഫികളും യാത്രയ്ക്കിടെ കഴിച്ച ഭക്ഷണവും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ കാണാം.
തന്റെ യാത്രയും ഡേ ഇൻ ലൈഫ് വിശേഷങ്ങളുമെല്ലാം യൂട്യൂബിലൂടെയും മറ്റും നടി പങ്കുവയ്ക്കാറുണ്ട് ‘നാൻസി റാണി’യാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.