kannan-pattambi-1

നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. 61 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലരിക്കെയാണ് അന്ത്യം.  സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ പട്ടാമ്പി. 

കുരുക്ഷേത്ര, മിഷൻ 90 ഡെയിസ്, പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12th മാൻ തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും കണ്ണൻ പട്ടാമ്പി അഭിനയിച്ചിട്ടുണ്ട്.

മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പട്ടാമ്പിക്ക് സമീപം ഞങ്ങാട്ടിരി വീട്ടുവളപ്പിൽ വൈകിട്ട് നാലിന് നടക്കും.

ENGLISH SUMMARY:

Actor and production executive Kannan Pattambi, brother of actor-director Major Ravi, has passed away at the age of 61. He died while undergoing treatment for a kidney-related illness at a private hospital in Kozhikode. Kannan Pattambi was known for his roles in several Malayalam films and television serials. His notable film appearances include Pulimurugan, Ananthabhadram, Odiyan, Keerthichakra, and 12th Man. He also worked behind the scenes as a production controller and executive producer for many leading filmmakers. The funeral will be held on Wednesday at 4 pm at his family residence in Njangatiri near Pattambi.