നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു. ഗുവാഹത്തിയിലാണ് അപകടമുണ്ടായത്. ഇരുവർക്കും നിസ്സാര പരുക്കേറ്റു. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഭാര്യയ്ക്കും തനിക്കും പ്രശ്നങ്ങളില്ലെന്ന് ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലെ വിഡിയോയിൽ വ്യക്തമാക്കി. ഇരുവരും രൂപാലി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.