തിരുവനന്തപുരം വക്കം ആങ്ങാവിളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വക്കം സ്വദേശിയും ഇരുപത്തിഒന്നുകാരനുമായ അബിയും സുഹൃത്തുമാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുദിശയില്‍ നിന്നെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.