ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ശ്രീലങ്കയ്ക്ക് 222 റണ്‍സ് വിജയലക്ഷ്യം. വനിതാ ടി–20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. സ്മൃതി മന്ഥന (48 പന്തിൽ 80), ഷെഫാലി വർമ (46 പന്തിൽ 79), റിച്ച ഘോഷ് (16 പന്തിൽ 40*) എന്നിവരാണ് തിളങ്ങിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയുടെ ഷെഫാലിയും ചേർന്ന് 162 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു