എ.ഐ നിര്‍മ്മിത ചിത്രം
പാലക്കാട് ജില്ലയിലെ കൊടുമ്പ് ഓലശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സുഹൃത്തുക്കൾ മരിച്ചു. രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
ഓലശ്ശേരിക്ക് സമീപം വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ ഇരുവരുടെയും തല റോഡിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.