സിനിമാ സ്വപ്നവുമായി നടന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് ഒരുക്കിയ ഷോർട് ഫിലിം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ‘സൈമൺ ' എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ആദ്യ ഭാഗമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.
ഇടുക്കി സ്വദേശിയും, നഴ്സിംഗ് വിദ്യാർത്ഥിയും ആയ മോബിൻ കുളങ്ങരവേലിലാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. DK പ്രൊഡക്ഷന്‍ ബാനറിൽ ഒരുങ്ങിയ ചിത്രം ഡിലൻ കോഴിമല ആണ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഗാനം ഇതിനോടകം തന്നെ 100ൽ അധികം മ്യൂസിക് പ്ലാ്റ്റഫോമുകളില്‍ വരുകയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഗാനരചന; ആബേല്‍ എല്‍ദോ ഇട്ടോപ്പ്. ഗാനാപാലനം; ഫെബിന്‍ സജു.