ശ്രീനിവാസന്‍റെ വിയോഗം കേരളക്കരയെ ഒന്നാകെയാണ് സങ്കടക്കടലിലാഴ്ത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം, അച്ഛന്‍റെ വിയോഗത്തില്‍ സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുന്ന ധ്യാനിന്‍റെ ചിത്രം മലയാളിയെ ഒന്നാകെയാണ് സങ്കടത്തിലാഴ്ത്തിയത്. . ധ്യാനിന്‍റെ മുപ്പത്തിയേഴാം ജന്മദിനമായ ഡിസംബര്‍ 20നാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ ശ്രീനിവാസനും വിട പറയുന്നത്.
സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ധ്യാന്‍ കോഴിക്കോട്ടായിരുന്നു. അച്ഛന്‍റെ അപ്രതീക്ഷിതമായ വിയോഗ വാര്‍ത്തയറിഞ്ഞ് രാവിലെ പതിനൊന്നരയോടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തിയത്. ചേതനയറ്റ അച്ഛന്‍റെ ശരീരത്തിന് മുന്നില്‍ നിന്ന് ധ്യാന്‍ പൊട്ടിക്കരഞ്ഞു. ധ്യാനിനെ കണ്ടതോടെ അമ്മ വിമലയ്ക്കും സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. കണ്ടുനില്‍ക്കുന്നവര്‍ക്കു പോലും ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
നേരത്തെ ഒരു പരിപാടിക്ക് ഇടയിൽ കാണികളില്‍ ഒരാള്‍ ധ്യാനിനോട് പറഞ്ഞു ശ്രീനിവാസൻ എന്ന ആളെ ആദ്യം മനസിലാക്ക് എന്നിട്ട് അദ്ദേഹത്തെ വിമര്‍ശിക്കാനെന്ന്. അതിന് ധ്യാനിന്‍റെ മറുപടി ഇങ്ങനെയായിരുന്നു ‘ ശ്രീനിവാസൻ എന്ന വ്യക്തിയെ ഈ ലോകത്തിൽ ഏറ്റവും മനസ്സിലാക്കിയ ആൾ ആണ് ഞാൻ. കാരണം അദ്ദേഹം എന്‍റെ അച്ഛനാണ് . എനിക്ക് അയാൾ കഴിഞ്ഞേ ഈ ലോകത്ത് മറ്റ് എന്തും ഉള്ളു’.
ശ്രീനിവാസനും ധ്യാനും തമ്മിലുള്ള അച്ഛന്‍ - മകന്‍ ബന്ധത്തെ ഏറെ രസത്തോടെയാണ് മലയാളികള്‍ നോക്കികണ്ടത്. പരസ്‌പരം സ്നേഹിച്ചും കലഹിച്ചും മുന്നോട്ടു പോയ അച്ഛനെയും മകനേയും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പൊതുയിടങ്ങളില്‍ ധ്യന്‍ പങ്കുവയ്ക്കുന്ന ചില കാര്യങ്ങളോട് നര്‍മരസത്തില്‍ പലപ്പോഴും ശ്രീനിവാസന്‍ വിമര്‍ശിച്ചിരുന്നു.