വർഷങ്ങൾക്കു മുമ്പ് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ 'പാൽനിലാ പുഞ്ചിരി' എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക്.
ലിറിക്കൽ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികൾ എഴുതിയത് .പുതുമയാർന്ന റീ-അറേഞ്ച് നൽകി രഞ്ജിൻ രാജ് ഈ ഗാനത്തെ കൂടുതൽ ആകർഷകമാക്കി മാറ്റിയിരിക്കുന്നു. മാപ്പിള പാട്ടുകളിലൂടെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ യുവ ഗായിക ദാന റാസിഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മര് മാർച്ച് 20ന് തിയറ്ററുകളിൽ എത്തും. ഡ്രീംബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത് .