Untitled design - 1

ഇത്തവണത്തെ ക്രിസ്മസ്  'സര്‍വ്വം മായ' ആയിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട നായകന്‍ നിവിൻ പോളിയും സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന ഫാന്‍റസി ഹൊറർ കോമഡി ചിത്രമായ 'സർവ്വം മായ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. 

നിവിൻ പോളി-അജു വർഗീസ് കോമ്പോ വീണ്ടും ഒന്നിക്കുന്നു  എന്ന പ്രത്യേകതക്കൂടി ഈ ചിത്രത്തിനുണ്ട്.   ‘സർവ്വം മായ’യുടെ ഒഫീഷ്യൽ ടീസർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. നിവിൻ പോളി, ജനാർദനന്‍, അജു വർഗീസ് എന്നിവരാണ് പോസ്റ്ററിലുള്ളത്. 

നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രമാണിത്.  ഈ ഹിറ്റ് കോമ്പിനേഷന്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരി നിറയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ  ടീസർ പുറത്തിറക്കിയത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രൂപത്തിലാണ് നിവിൻ പോളിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന സൂചനയും ടീസർ നൽകുന്നു.​ ഗൗരവമുള്ള ഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്‍റെ വേഷപ്പകർച്ചയാണ് ടീസറിലുള്ളത്. ഗ്രാമീണ പശ്ചാത്തലത്തിൽ, സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ഫാന്‍റസി കോമഡി ചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നാണ് അണിയറപ്രവർത്തകര്‍ അവകാശപ്പെടുന്നത്. 

നിവിൻ പോളി-അജു വർഗീസ് കോമ്പോക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജനാർദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഫയർ ഫ്‌ളൈ ഫിലിംസിന്‍റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്‍റെ ഈണങ്ങളൊരുക്കിയിരിക്കുന്നത്. ക്യാമറ ശരണ്‍ വേലായുധനും. അഖിൽ സത്യൻ തന്നെയാണ് ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത്. 

ENGLISH SUMMARY:

Sarvam Maya is a fantasy horror comedy Malayalam movie starring Nivin Pauly and Aju Varghese. The movie is set to release on December 25th and promises to be a visual spectacle.