മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്ന് യുവനടി മീനാക്ഷി അനൂപ്. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്‍റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു.