മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എംപുരാന്‍റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി നടൻ സുരേഷ് ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ആ സിനിമയില്‍ തന്റെ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ തുറന്ന് പറച്ചില്‍

അഭിമുഖത്തിലെ ഭാഗങ്ങള്‍

ജോണി ലൂക്കോസ് : ഇപ്പോൾ എംബുരൻ സിനിമ ഇറങ്ങിയപ്പോൾ ഒരുപാട് വിവാദങ്ങൾ ഉണ്ടായി. അന്ന് മോഹൻലാലിനോട് ഈ കാര്യങ്ങൾ പറഞ്ഞിരുന്നു എന്നുള്ളതിനെ കുറിച്ച് നമുക്ക് ഒരു വ്യക്തത ഉണ്ടായിരുന്നില്ല. അദ്ദേഹമാണെങ്കിൽ അതിൽ ഖേദം പ്രകടിപ്പിച്ചു. ഇപ്പോൾ പൃഥ്വിരാജ് പറയുന്നു. മോഹൻലാലിനോടും നിർമാതാവിനോടും ഒക്കെ കൃത്യമായിട്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു എന്ന് അങ്ങനെയെങ്കിൽ പിന്നെ ഈ പറഞ്ഞ വിവാദങ്ങൾക്കൊക്കെ എന്തായിരുന്നു അടിസ്ഥാനം?

സുരേഷ് ഗോപി : എനിക്ക് ഇപ്പോൾ ശരിക്കും ഹാരിസ് ഉണ്ടോ ഇവിടെ ബീരാൻ? ആ താങ്ക്യൂ ഫോർ സ്റ്റേയിങ് ബാക്ക് ഇവരൊക്കെ അന്ന് വലിയ ആക്രോശം ഉണ്ടാക്കിയതാണ് പാർലമെൻറിൽ. ഞാൻ അന്നും കലയെ പ്രൊട്ടക്ട് ചെയ്തിട്ടേ ഉള്ളൂ. ഞാൻ എന്താ പറഞ്ഞത്? ഐ ആന്‍ഡ് ബി. or a statutory body called the film certification board has never stood raised or gone against the film or its composition script ആയാലും ആക്ടിങ് വഴി അത് സ്ക്രീനില്‍ എറ്റ്ച് ചെയ്ത് കൊണ്ടുവന്ന് എക്സിബിഷന്‍ വഴി അത് പ്രദര്‍ശിപ്പിച്ച്...ഇങ്ങനെയുള്ള ഒരു കോംപോസിഷനും എതിരെ എന്‍റെ ഗവണ്‍മെന്‍റിലെ ഐആന്‍ഡ്ബി മിനിസ്ട്രി വന്നിട്ടില്ല, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും വന്നിട്ടില്ല. സിബിഐഎഫ്സി. ഇതെനിക്ക് പാര്‍ലമെന്‍റില്‍ പറയേണ്ടിവന്നു. സബ്ജക്ട് ഓഫ് ഡിസ്കഷന്‍ വാസ് വാട്ട്? വഖഫ് നിയമം. അതില്‍ നിന്ന് ഫോക്കസ് തിരിക്കാൻ പെട്ടെന്ന് എമ്പുരാൻ എടുത്തിട്ട് കുതന്ത്രം എന്താണെന്ന് എനിക്കറിയില്ല. പിന്നെ ശ്രീ ബ്രിട്ടാസ് അവിടെ നിന്ന് എഴുന്നേറ്റ് നിന്ന് ബിജെപി പക്ഷത്തേക്ക് ചൂണ്ടി ദേർ ആർ മുന്നാസ് യു കാൻ സീ മുന്നാസ് ഹിയർ മാറ്റർ ഓഫ് പ്രിവിലേജ് മോഷൻ, യു നോ ദാറ്റ്.

ആ മുന്ന ആരാണെന്ന് ഇപ്പോഴും എനിക്കറിയില്ല, കാരണം ആ സിനിമ ഞാൻ കണ്ടിട്ടില്ല, കാണുകയേ ഇല്ല എന്ന് പറയുന്ന തീരുമാനവും എടുത്തിട്ടുണ്ട്. അന്നും പക്ഷേ ഞാൻ ശ്രീ മോഹൻ ലാലിനെ ആയാലും ഗോകുലം ഗോപാലൻ വാസ് റോപ്ഡ് ഇൻ ടു സേവ് ദ ഫിലിം. അദ്ദേഹത്തിന്റെ കാശ് ഉപയോഗിച്ച് സിനിമ പുറത്തു കൊണ്ടുവന്നു. അത്രയേ ഉള്ളൂ. അദ്ദേഹത്തിന് അറിയില്ല. പക്ഷേ മോഹൻലാലിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല. ഞാൻ ഗോകുലം ഗോപാലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ചു പറഞ്ഞു. സീ എന്റെ പേര് അതിൽനിന്ന് നീക്കണം. ഞാനാണ് അവർക്ക് ഒരുപാട് പെർമിഷന്‍സും  അവസാനം അതിന്റെ സെൻസർ സർട്ടിഫിക്കറ്റ് പോലും മേടിച്ചു കൊടുത്തത്. ഇതൊന്നും അറിയാതെ ആണ്. കാരണം ഞാൻ ആ പടത്തിന്റെ ഭാഗമല്ല. സി ആർ പി എഫിന്റെ പള്ളിപ്പുറം ക്യാമ്പിൽ അന്ന് ഷൂട്ടിംഗ് നടന്നില്ലെങ്കിൽ ഇന്നും ആ പടം റിലീസ് ആവില്ല. കാരണം ആർട്ടിസ്റ്റിന്റെ ഡേറ്റ് എല്ലാം പോകും. അത് ഒറ്റ രാത്രി കൊണ്ട് അമിത് ഷായുടെ അടുത്ത് നിന്ന് പേപ്പർ ഒപ്പിട്ട് വാങ്ങിച്ചു മേടിച്ചു കൊടുത്തത് ഞാനാണ്. അതുകൊണ്ട് ആ പടത്തിന്റെ ടൈറ്റിൽ കാർഡിൽ എന്റെ പേര് വെച്ചു. താങ്ക്സ് ടു എന്താണെന്ന് അറിയത്തില്ല. സുരേഷ് ഗോപി എന്നുള്ള പേരുണ്ടെന്ന് എനിക്കറിയാം. അത് ഈ പടത്തിൽ നിന്ന് റിമൂവ് ചെയ്യണം എനിക്ക് ആ പടത്തിന്റെ ടൈറ്റിൽ ബെയറിങ് എന്ന് പറയുന്നത് യോഗ്യതയില്ല പ്ലീസ് റിമൂവ് ഇറ്റ്. അപ്പോൾ മോഹൻലാൽ ഇത് അറിഞ്ഞിട്ട് അദ്ദേഹമാണ് പ്രൊഡ്യൂസറെ വിളിച്ചു പറഞ്ഞത് അപ്പോൾ എന്തോ കുഴപ്പമുണ്ട്. നമ്മൾ അത് മനസ്സിലാക്കുക അയാൾ പറഞ്ഞിട്ടില്ല. പക്ഷേ ഇതിനകത്ത് എന്തൊക്കെയാണ് കുഴപ്പം 

ജോണി ലൂക്കോസ് : മോഹൻലാലിന് ഒരു നോട്ടക്കുറവ് ഉണ്ടായി എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്?

സുരേഷ് ഗോപി: എനിക്കറിയത്തില്ല അത് അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം ചോദിച്ചു, മറുപടി പറഞ്ഞു, ഇപ്പോ അങ്ങനെയല്ല മറുപടി എന്ന് പൃഥ്വിരാജ് പറയുന്നു. അതെല്ലാം അവരോട് ചോദിക്കണം. ഞാൻ അവരുടെ ശബ്ദമാവാൻ ഒക്കത്തില്ല. അപ്പോ ഇത് വിളിച്ചു പറഞ്ഞപ്പോൾ മോഹൻ ലാലും അതിന്റെ സംവിധായകനും അതിന്റെ നിർമാതാവ് പ്രത്യക്ഷത്തിലെ നിർമാതാവ് ശ്രീ ഗോകുലം ഗോപാലനുമാണ് തീരുമാനിച്ചത്. അത്രയും പോർഷൻ നീക്കണം എന്ന് പറഞ്ഞിട്ട് സെൻസര്‍ ബോർഡിൽ റീജണൽ ഓഫീസറെ വിളിച്ചു പറഞ്ഞു, ഞങ്ങൾക്ക് ഇതൊന്ന് റീ സെൻസർ ചെയ്തു തരണം.

ഞങ്ങൾ വോളണ്ടിയർലി ഇതിനകത്ത് 17 – 19 കട്സ് ഇമ്പോസ് ചെയ്യുക ആണെന്ന് പറഞ്ഞു. ആര്‍ ഒ തിരിച്ചു പറഞ്ഞിരിക്കുന്ന മറുപടി അങ്ങനെ ഒരു സിസ്റ്റം ഇല്ല, നിങ്ങൾ സെൻസർ ചെയ്തു പോയി നിങ്ങളായിട്ട് അത് മാറ്റുന്നു. ഞങ്ങൾ അത് റീ സെൻസർ ചെയ്യുന്ന പ്രശ്നമില്ല എന്നാണ് പറഞ്ഞത്. പക്ഷേ ജോണ്‍ ബ്രിട്ടാസും ഹാരിസ് ബീരാനും സംഘവും അതല്ല പാർലമെൻറിൽ പറഞ്ഞത്. ഐ ഹാഡ് ടു റിട്ടോര്‍ട്ട്. കറക്റ്റ് ചെയ്തത് മാത്രമേ ഉള്ളൂ. പക്ഷേ എനിക്ക് അത് ഇമോഷണൽ ആയിട്ട് പറയേണ്ടി വന്നു. എന്തായിരുന്നു അലിഗേഷൻ എന്ന് പറയുന്ന അമ്പ്? ആ അമ്പിന്റെ മുനയൊടിച്ചാൽ പോര, എനിക്ക് ആ അമ്പ് കൂടി ഒടിക്കണം. 

ജോണി ലൂക്കോസ് :  അപ്പോൾ അവിടെ നിന്ന് ഒരു ഇടപെടൽ ഉണ്ടായില്ല അവർ തന്നെ അത് ബോധ്യമായിട്ട് മാറ്റുകയായിരുന്നു എന്നാണ് താങ്കൾ പറയുന്നത്?

സുരേഷ് ഗോപി: അത്രേയുള്ളു. ഇന്നിപ്പോ പൃഥ്വിരാജ് പറയുന്നു ഞാൻ ഇത്രയും നാളും മൂടി വെച്ച സത്യം തുറന്നു പറയുന്നു എന്ന്. അത് അദ്ദേഹത്തിന്‍റെ അവകാശം. അദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ അത് മോഹൻലാൽ സാറിന് നല്ലതായിട്ടേ കാണുന്നുള്ളൂ. കാരണം അന്ന് അങ്ങനെ ഒരു വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം മോഹൻലാലിന് എന്തെങ്കിലും ഫണ്ടിങ്ങിന്റെ കാര്യത്തിലോ അദ്ദേഹത്തിന്റെ സിനിമകൾക്ക് അല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകളുടെ അപ്രീസിയേഷന്റെ കാര്യത്തിൽ ഒരു വിഭാഗം എതിര് നിന്നെങ്കിൽ മോഹൻലാൽ അദ്ദേഹം ഇത് അറിഞ്ഞുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നതോടുകൂടി ആ ഫണ്ടിങ്ങും ആ ഓഡിയൻസും എല്ലാം തിരിച്ച് മോഹൻലാൽ സാറിന്‍റെ പടത്തിന് മാർക്കറ്റ് ഏറും, നല്ലതാണ്.

ENGLISH SUMMARY:

Suresh Gopi clarifies his request to remove his name from the Empuraan movie credits. He stated that he did not want to be associated with the film and informed the producer, Gokulam Gopalan, of his decision, leading to some perceived issues within the production.