വിവാദങ്ങൾക്കിടെ വിജയ്‌യെ അൺഫോളോ ചെയ്ത് നടി തൃഷ. വിജയ്-സംഗീത ദമ്പതികൾ പിരിയുന്നുവെന്ന വാർത്ത വലിയ ചർച്ചയായി മാറുന്നതിനിടെയാണ് തൃഷ അൺഫോളോ ചെയ്തത്. നേരത്തെ മകനും താരത്തെ അൺഫോളോ ചെയ്തിരുന്നു. മുൻപ് പിതാവിന്റെ പ്രൊഫൈൽ ഫോളോ ചെയ്തിരുന്ന ജെയ്‌സൺ അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്‌യെ അൺഫോളോ ചെയ്‌തു എന്നാണ് വിവരം.

വിവാഹേതരബന്ധം ആരോപിച്ച് ഭാര്യ ചെങ്കൽപട്ടിലെ ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതിനെത്തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ഇതിനിടെ നടി തൃഷയ്ക്കെതിരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്. എക്സിലും ഇൻസ്റ്റഗ്രാമിലും തൃഷയെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ നിറയുകയാണ്, അപ്പോ ഇത് ലവ് താനേ, അപ്പോ പുരിയിലെ ഇപ്പോ പുരിയിത് എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്.

വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹർജിയിൽ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും ഭർത്താവിന്റെയും ക്ഷേമത്തിൽ മാത്രമായിരുന്നു തനിക്ക് ശ്രദ്ധയെന്നും സംഗീത പറയുന്നു.

അക്കാലങ്ങളിൽ വിദേശത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാനും വിജയ് സമയം കണ്ടെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും ചില പൊതുപരിപാടികളിലും വിജയ്ക്കൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നതായി സൂചനയുണ്ട്.

ENGLISH SUMMARY:

Trisha has unfollowed actor Vijay amidst ongoing controversies surrounding his marriage. This action by Trisha comes as news of Vijay and Sangeetha's separation becomes a major talking point, adding another layer to the unfolding drama.