• സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിആര്‍ആര്‍പിഎഫ് മലയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആചാരപ്രകാരം ചൊവ്വാഴ്ച ഒറ്റത്തവണ ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ആദ്യ വിധി. ഇത് പാലിക്കപ്പെട്ടിരുന്നില്ല

തിരുപ്പറകുണ്‍ട്രത്ത് സുപ്രീംകോടതി മുന്‍കൈയെടുത്ത് തെളിയിക്കുന്നത് മുരുകന്റെ ജയമെന്ന് വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപത്തൂണില്‍ ഇന്ന് ദീപം തെളിയിക്കാന്‍ റിസീവര്‍മാരെ നിയോഗിച്ചതിന് പിന്നാലെയാണ് തമിഴില്‍ മുരുകനെ വാഴ്ത്തി മോദി എക്സില്‍ കുറിച്ചത്. 'വെട്രിവേല്‍ മുരുഗനുക്ക് ഹരോഹര' എന്ന് മാത്രമായിരുന്നു തിരുപ്പറകുണ്‍ട്രത്തെയോ സുപ്രീംകോടതിയെയോ പേരെടുത്ത് പറയാതെ മോദിയുടെ ട്വീറ്റ്. Also Read: തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണില്‍ ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കും; മലയുടെ നിയന്ത്രണമേറ്റെടുത്ത് CRPF

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിആര്‍ആര്‍പിഎഫ് മലയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആചാരപ്രകാരം ചൊവ്വാഴ്ച ഒറ്റത്തവണ ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ആദ്യ വിധി. ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിച്ച ദീപത്തില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലോ ദീപം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കോടതി ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഉത്തരവ്. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണോ ദീപം തെളിയിക്കാതിരുന്നതെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  തുടര്‍ന്നാണ് ക്ഷേത്രം മാനേജിങ് ട്രസ്റ്റിമാരെ കോടതി സസ്പെന്‍ഡ് ചെയ്യുകയും റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരടങ്ങിയ റിസീവര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തത്. 

വിജയ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും മുഖംമൂടി അഴിഞ്ഞുവീണെന്നും ബിജെപി ആരോപിച്ചു. 'ദീപം തെളിയിക്കലല്ല തന്റെ ജോലിയെന്നാണ് മധുര കലക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്. അങ്ങനെയൊരു ഓഫിസറെ രാജ്യത്തിന് ആവശ്യമില്ല. വിജയ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാവ് രാമലിംഗം ആവശ്യപ്പെട്ടു. തമിഴ്നാടിനെ സംരക്ഷിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തിരുപ്പറംകുണ്‍ട്രത്തെ  ദര്‍ഗയുടെ 50 മീറ്റര്‍ അകലെയായുള്ള ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയതാണ് വിഷയത്തിന്‍റെ തുടക്കം. ഇങ്ങനെയൊരു ആചാരം നിലവില്‍ ഇല്ലായിരുന്നുവെന്നും ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിലാണ് നാളിന്ന് വരെ കാര്‍ത്തിക ദീപം തെളിയിച്ച് പോന്നിരുന്നതെന്നും ക്ഷേത്രസമിതി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് ദര്‍ഗയെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അനുമതി നല്‍കി. ദര്‍ഗയോട് ചേര്‍ന്നുള്ള ദീപത്തൂണ്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സര്‍വേക്കല്ലാണെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു. ഈ വാദവും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ENGLISH SUMMARY:

Prime Minister Narendra Modi praised Lord Murugan with the Tamil slogan "Vetrivel Muruganukku Harohara" in a post on X amid the ongoing controversy over lighting the Karthigai Deepam at Tirupparankundram hill in Tamil Nadu. His post came after the Supreme Court intervened and appointed court receivers to ensure that the traditional lamp was lit at the disputed stone pillar near a dargah. The court had earlier directed that the lamp be lit in accordance with religious customs, but the Tamil Nadu government failed to implement the order, prompting further judicial intervention. The BJP has accused the Vijay-led Tamil Nadu government of being anti-Hindu, while the dispute has triggered a wider political and legal confrontation over religious traditions and the court's directions.