thirupuramkundram-deepathoon
  • തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണ്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടിയ സര്‍വേക്കല്ലാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പരമ്പരാഗതമായി പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ചുപോന്നതെന്നും ദര്‍ഗയിലെ ദീപത്തൂണിലല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

മധുര തിരുപ്പറംകുൺട്രം മലയിലെ സുബ്രമണ്യ ക്ഷേത്രത്തിന് അടുത്തുള്ള ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ ഇന്ന് കാർത്തിക ദീപം തെളിയിക്കും. സുപ്രീം കോടതി വിധി പ്രകാരമാണ് നടപടി. സിആര്‍പിഎഫിന്‍റെ കർശന സുരക്ഷയിലായിരിക്കും കാർത്തിക ദീപം തെളിയിക്കുക. സുപ്രീം കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലായിരിക്കും ദീപം തെളിയിക്കൽ നടക്കുക. ക്ഷേത്ര ബോർഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുജനങ്ങൾക്കും ക്ഷേത്ര സന്ദർശനം അനുവദിക്കും. Also Read: തിരുപ്പറംകുണ്‍ട്രത്ത് വിളക്ക് തെളിയുമ്പോള്‍; ആകാംക്ഷയോടെ തമിഴകം; തര്‍ക്കത്തിന്‍റെ ചരിത്രമറിയാം

നേരത്തെ കാർത്തിക നാളിൽ ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അലക്ഷ്യ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇന്നലെ വീണ്ടും ദീപം തെളിയിക്കാൻ ഉത്തരവിടുകയായിരുന്നു. 

തിരുപ്പറംകുണ്‍ട്രത്തെ ദീപത്തൂണ്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടിയ സര്‍വേക്കല്ലാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പരമ്പരാഗതമായി പിള്ളയാര്‍ ക്ഷേത്രത്തിലെ മണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ചുപോന്നതെന്നും ദര്‍ഗയിലെ ദീപത്തൂണിലല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചില ഹൈന്ദവ സംഘടനകളാണ് മലയിലെ ദീപത്തൂണില്‍ ദീപം നാട്ടണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ ഇത് നിരസിച്ചതാണ് സുപ്രീംകോടതിയോളം എത്തിയത്. 

karthigai-deepam-pilliyar-kovil-thirupparamkuntram

ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലെ കാര്‍ത്തികദീപം തെളിയിക്കല്‍

അതേസമയം, തിരുപ്പറംകുണ്‍ട്രത്ത് സുപ്രീംകോടതി സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ടെന്നും വിസികെ നേതാവ് തോല്‍.തിരുമാവളന്‍ പറഞ്ഞു. തമിഴ്നാടിന്‍റെ ആത്മാവിനും അന്തസത്തയ്ക്കും എതിരായ നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ENGLISH SUMMARY:

The Karthigai Deepam will be lit today at the traditional lamp pillar near the dargah adjacent to the Subramaniya Swamy Temple on Thiruparankundram Hill in Madurai. The ceremony will be conducted in accordance with the Supreme Court's directive and under tight security provided by the Central Reserve Police Force (CRPF). Court-appointed receivers will supervise the lighting ceremony, following the suspension of the temple board trust by the court. The Supreme Court reiterated its order to light the lamp after considering a contempt petition over the earlier failure to implement its directive, while allowing the public to visit the temple.