Image Credit: instagram/reshma_s_nair_official

Image Credit: instagram/reshma_s_nair_official

TOPICS COVERED

നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ആരാധകരോട് തുറന്ന് പറഞ്ഞ് നടി രേഷ്മ എസ്.നായര്‍. കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് രേഷ്മ ജനപ്രീതി നേടിയത്. താന്‍ പ്രണയത്തിലാണെന്ന് നേരത്തെ ആരാധകരോട് തുറന്ന് പറഞ്ഞ താരം വിവാഹനിശ്ചയ ശേഷമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. വ്യക്തപരമായ കാര്യമായതിനാലും വിശദീകരിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും കൂടുതല്‍ കാര്യങ്ങള്‍ ആരും ചോദിക്കരുതെന്നും അവര്‍ കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഏറ്റവും അനുയോജ്യമായ തീരുമാനമാണ് താനിപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രേഷ്മയുടെ കുറിപ്പിങ്ങനെ: പ്രധാനപ്പെട്ട അറിയിപ്പ്.. എല്ലാവര്‍ക്കും ഹായ്..ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. 

ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ' എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ENGLISH SUMMARY:

Actress Reshma S. Nair, popular for the serial 'Kudumbavilakku,' has revealed that she has called off her engagement following mutual discussions and clear understanding between both families. Sharing the announcement on social media, Reshma stated that she made the decision with confidence and no regrets, believing it is the best choice for her future. She requested fans and followers to respect her privacy and refrain from asking for further details regarding the deeply personal matter