TOPICS COVERED

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ ആര്യ. ആര്യയുടെ പുതിയൊരു ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം കണ്ടതോടെ ആര്യ ഗർഭിണിയാണോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുകയും ചെയ്‌തു. അതിനുമറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ആര്യ പ്രഗ്നൻസിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. 'എന്‍റമ്മേ എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ', ആര്യ പറഞ്ഞു.

അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ ‌പറഞ്ഞിരുന്നു.

ENGLISH SUMMARY:

Arya addresses pregnancy rumors circulating online. The actress clarified that her pregnant character in an upcoming show is the reason for the speculation, not her personal life.