TOPICS COVERED

മലയാള ടെലിവിഷൻ ചരിത്രത്തിലെ ചിരിക്കാഴ്ചയായ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി' 1234-ാമത് എപ്പിസോഡിലേക്ക്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ചിരിയുടെ മഹാവിസ്മയം ചരിത്രപരമായ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള  സ്പെഷ്യൽ എപ്പിസോഡുകൾ ഒക്ടോബർ 18 (ശനി), 19 (ഞായർ) തിയതികളിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും.

പുതിയ കാലത്തെ ട്രെൻഡുകളും സോഷ്യൽ മീഡിയാ ഹാസ്യവും കോർത്തിണക്കിയാണ് ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി' മലയാളത്തിന്‍റെ ചിരിക്കാഴ്ചയായത്. പ്രേക്ഷക പ്രതിനിധികളായി എത്തുന്ന മഞ്ജു പിള്ള, കോട്ടയം നസീർ, കാർത്തിക് സൂര്യ എന്നിവർക്കൊപ്പം സ്റ്റാൻഡ്-അപ്പ് കോമഡിക്ക് മലയാളത്തിൽ ഒരു ബെഞ്ച്മാർക്ക് സ്ഥാപിച്ച മത്സരാർത്ഥികളും ചിരിവിരുന്ന് സമൃദ്ധമാക്കുന്നു.  

പ്രവാസി മലയാളികളെ കൂടി പരിഗണിച്ച് ഷോയുടെ സംപ്രേഷണ സമയം പുനഃക്രമീകരിച്ചിരുന്നു.  തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:30  മുതൽ 10:00 വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9:00 മുതൽ 10:00 വരെയും മഴവിൽ മനോരമയിൽ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ കാണാം. മനോരമ മാക്സിലും പരിപാടി ലഭ്യമാണ്. മനോരമ മാക്സിൽ 450-ൽ അധികം സിനിമകളും, മനോരമമാക്സ് ഒറിജിനലുകളും ഉൾപ്പെടെ 20,000-ൽ അധികം മണിക്കൂർ ഉള്ളടക്കം ലഭ്യമാണ്.  കൂടാതെ, മഴവിൽ മനോരമയുടെ ഷോകളും മനോരമ മാക്സിൽ കാണാം.  എപ്പിസോഡുകൾ ആസ്വദിക്കുന്നതിനായി മനോരമ മാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

ENGLISH SUMMARY:

Oru Chiri Iru Chiri Bumper Chiri reaches its 1234th episode, marking a historic milestone in Malayalam television comedy. This popular show, featuring stand-up comedy and social media trends, airs on Mazhavil Manorama and is available on Manorama Max