ഒരു ചിരി ഇരുചിരി ബംപര്‍ ചിരി മെഗാ ഇവന്റ് ഇന്ന് രാത്രി 7 ന് മഴവില്‍ മനോരമയില്‍. മൂന്നര മണിക്കൂര്‍ നീളുന്ന മെഗാ ഇവന്റില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മുകേഷ് മുഖ്യ അതിഥിയായി എത്തും. ചിരിയുടെ വേദിയില്‍ അദ്ദേഹമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ചിരിയുടെ ബംപര്‍ സമ്മാനമാകും. ചിരിയുടെ വിധികര്‍ത്താക്കളാായി കോട്ടയം നസീര്‍, ബിബിന്‍ ജോര്‍ജ്, മഞ്‍ജു പിള്ള എന്നിവര്‍ അണിനിരക്കും. കാര്‍ത്തിക് സൂര്യയാണ് അവതാരകനായി എത്തുന്നത്.