ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ‘ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി – സീസൺ 2’ മെഗാ ഇവന്‍റ് നവംബർ 9, ഞായറാഴ്ച രാത്രി 7 മണി മുതൽ. വാരാന്ത്യ സായാഹ്നങ്ങൾക്ക് ആനന്ദത്തിന്റെ വർണ്ണപ്പൊലിമ നൽകാൻ, മൂന്നര മണിക്കൂർ നീളുന്ന പ്രത്യേക പരിപാടി ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയനടൻ മുകേഷ് മുഖ്യാതിഥിയായി എത്തുന്നു എന്നതാണ് ഇത്തവണത്തെ മെഗാ ഇവൻ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ചിരിയുടെ മഹാവേദിയിൽ മുകേഷിന്‍റെ സാന്നിധ്യം, പ്രേക്ഷകര്‍ക്ക് ‘ബംപർ’ സമ്മാനമായിരിക്കും. ചിരിയുടെ വിധികർത്താക്കളായി, പ്രിയതാരങ്ങളായ കോട്ടയം നസീർ, ബിബിൻ ജോർജ്, മഞ്ജു പിള്ള എന്നിവർ അണിനിരക്കും. കോമഡി രംഗത്തെ ഈ പ്രഗത്ഭർ മത്സരാർത്ഥികള്‍ പ്രകടനങ്ങളുടെ മാറ്റുരയ്ക്കുമ്പോൾ, ഓരോ നിമിഷവും ചിരിയുടെ പൊടിപൂരമാകും. യുവതാരനിരയിലെ ശ്രദ്ധേയനായ കാർത്തിക് സൂര്യ ആണ് ഈ ചിരിവിരുന്നിന് അവതാരകനായി എത്തുന്നത്.