ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ 83ആം പിറന്നാൾ ആഘോഷമാക്കി ആരാധകർ. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. പലരും ബച്ചൻ സ്റ്റൈലിൽ വേഷമിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിച്ചുമാണ് പ്രിയ താരത്തെ കാണാൻ എത്തിയത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയനായ ഒരു വ്യക്തിയുണ്ടായിരുന്നു. ഉത്തർപ്രദേശുകാരനായ ഷംസാദ് ഖാൻ.
ഇത് ഉത്തർപ്രദേശുകാരനായ ഷംസാദ് ഖാൻ. ജൂനിയർ ബച്ചൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇദ്ദേഹം, 40 വർഷമായി ബച്ചന്റെ അതേ സ്റ്റൈലിലാണ് ജീവിക്കുന്നത്. ഭദ്‌നഗറിൽ നിന്ന് 2000 കിലോമീറ്റർ താണ്ടിയാണ് ജന്മദിനത്തിൽ ബച്ചനെ കാണാൻ എത്തിയത്. കഴിഞ്ഞ 14 വർഷമായി ഈ പതിവ് അദ്ദേഹം മുടക്കിയിട്ടില്ല.
രാവിലെ മുതൽ തുടങ്ങിയ കാത്തിരിപ്പിന് ഒടുവിൽ നാലുമണിയോടെ വിരാമമായി. ആരാധകരുടെ ആവേശം വാനോളം ഉയർത്തിക്കൊണ്ട് അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യാനായി കടന്നുവന്നു. എല്ലാ ഞായറാഴ്ചയും ബച്ചനെ കാണാൻ എത്തുന്നവരും ഈ കൂട്ടത്തിലുണ്ട്.. 83-ാം വയസ്സിലേക്ക് കടക്കുമ്പോഴും, 'ബിഗ് ബി' എന്ന ഈ ഇതിഹാസ താരത്തിന്റെ പ്രഭാവത്തിന് ഒട്ടും മങ്ങലേറ്റില്ല. നാലര പതിറ്റാണ്ടിലേറെയായി ബോളിവുഡിന്റെ മാത്രമല്ല, ലോക സിനിമയുടെ തന്നെ നെടുംതൂണായി നിലകൊള്ളുന്നു..