വേടൻ നല്ലൊരു മനുഷ്യനാണെന്നും അഞ്ച് വട്ടം ബലാൽസംഗം ചെയ്തുവെന്ന് എങ്ങനെയാണ് പറയുകയെന്നും ചോദിച്ച് നടി പ്രിയങ്ക. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ നിലപാട് പ്രിയങ്ക പറഞ്ഞത്. ‘എന്റെ കാഴ്‌ചപ്പാടിലാണ് പറയുന്നത്. അവൻ വളരെ കഷ്ടപ്പെട്ട് ഓരോ പാട്ടെഴുതി പതുക്കെ പതുക്കെ കയറി വന്നവനാണ്. ആ സമയത്ത് ഏതോ ഒരു പെണ്ണ് ആരോപണവുമായി വരുന്നത്. ആരോപണം ഒക്കെ ആർക്കും നേരിടേണ്ടി വരും. അഞ്ച് വട്ടം ബലാത്സംഘം ചെയ്തുവെന്ന് എങ്ങനെയാണ് പറയുക. അതൊന്നും ഒരിക്കലും നടക്കില്ല. ഇപ്പോ ആ കേസ് ഒക്കെ എവിടെ എത്തി. അത്രയേ ഉള്ളൂ കാര്യം. വേടന് ഫുൾ സപ്പോർട്ട് എന്റെ വക ഉണ്ടാവും’ പ്രിയങ്ക പറഞ്ഞു.
സ്ത്രീ എപ്പോഴും പുരുഷന് ഒരുപടി താഴെയാവണം എന്ന് ഞാൻ പറഞ്ഞത് എന്റെ ജീവിതം മുൻനിർത്തിയാണെന്നും. എന്റെ ചിന്താഗതിയാണ് പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകൾ
‘ഇതുവരെ ജീവിച്ചുവന്ന ഒരു രീതി വച്ച് എന്റെ ജീവിതം നന്നായി തന്നെ പോവുന്നുണ്ട്. അപ്പോൾ ഭാര്യ ഒന്ന് താഴെ നിന്നാൽ ഭർത്താക്കന്മാർക്ക് ഒരിത്തിരി സ്നേഹം അധികം ഉണ്ടാവും.അല്ലാതെ ഭാര്യ ഭർത്താവിന് മേലെ നിൽക്കാനും സംസാരിക്കാനും ഒക്കെ നോക്കുന്നത് നമ്മുടെ ഈ കേരളത്തിൽ അതൊരു വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് എന്റെ സ്വന്തം അഭിപ്രായമാണ്. എന്റെ ജീവിതം ഇത്രയും നന്നായി പോവുന്നത് ഞാൻ ഈ സ്റ്റാൻഡിൽ ഉറച്ച് നിൽക്കുന്നത് കൊണ്ടാണ്. നിങ്ങൾക്ക് വേണമെങ്കിൽ ആവാം അല്ലെങ്കിൽ വേണ്ട എന്ന നിലപാടാണ് എനിക്ക് ഇതിലുള്ളത്. ഭാര്യയെ പിടിച്ച് തലയിൽ വയ്‌ക്കേണ്ടവർക്ക് ആവാം’