'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്‍റെ പ്രമോഷന്‍ ചടങ്ങിനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ പോയ നടി ഉണ്ണിമായ പ്രസാദിന്‍റെ വിഡിയോ വിവാദമായിരുന്നു. വേടന് സമീപമിരുന്ന മാത്യു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈ കൊടുത്ത് ഉണ്ണിമായ പോവുകയായിരുന്നു. ഉണ്ണിമായ വരുന്നതുകൊണ്ട് വേടന്‍ എഴുന്നേല്‍ക്കുകയും ചെയ്തിരുന്നു. നടി പോയപ്പോള്‍ ചിരിച്ചുകൊണ്ട് ഇരിക്കുകയും ചെയ്തിരുന്നു. 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമായക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വേടനെ മനപ്പൂര്‍വം അവഗണിച്ചെന്നും അപമാനിച്ചെന്നും കമന്‍റുകളുയര്‍ന്നു. എന്നാല്‍ വാസ്തവം അതല്ലെന്നും താന്‍ വേടനെ കണ്ടില്ലെന്നും ഉണ്ണിമായ വ്യക്തമാക്കിയിരിക്കുകയാണ്. 'ഞാനറിയാത്ത കാര്യമാണ്. മിസായി പോയി. എന്ത് ചെയ്യാനാ,' ഉണ്ണിമായ പറഞ്ഞു. 

യാദൃശ്ചികമായി ഒരു തിരക്കിനിടയില്‍ സംഭവിച്ചുപോകില്ലേ. ഞാനിന്നലെ വേടനെ വിളിച്ചിട്ടുണ്ടായിരുന്നു. അവന്‍ ഭയങ്കര ചിരിയായിരുന്നു. നിങ്ങള്‍ ഇത് അലമ്പാക്കാതിരുന്നാല്‍ മതി, ഉണ്ണിമായ പറഞ്ഞു. ഞാനറിഞ്ഞുകൊണ്ട് ചെയ്തതല്ല. അത് ഭയങ്കര നെഗറ്റീവായി പോയി. എനിക്ക് വിഷമമായി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. വേടനെ ശരിക്കും കണ്ടില്ലായിരുന്നു. വേടന് കൈ കൊടുക്കുന്നതില്‍ എന്താ കുഴപ്പം. അവനെ ഫോണ്‍ വിളിച്ച് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേനേരെ ചിരിച്ചു. ഭയങ്കര നെഗറ്റീവായി പോയി. വിഡിയോ കണ്ട് ഒരുപാട് പേര് തനിക്ക് മെസേജ് അയച്ചുവെന്നും ഉണ്ണിമായ പറഞ്ഞു. 

ENGLISH SUMMARY:

Actress Unnimayan Prasad has addressed the viral controversy surrounding a promotional event for her upcoming film 'Prathamadrushtya Kuttakaar', where she appeared to ignore rapper Vedan. A circulating video showed her greeting co-star Mathew Thomas while bypassing Vedan, who had stood up as she approached. Following heavy social media backlash and accusations of deliberate disrespect, Unnimayan clarified that she simply did not see him at that moment. She revealed that she personally called Vedan to clear the air, and they both shared a good laugh over the misunderstanding.