ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാര വേദിയില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഉഗ്രന്‍ ആക്ടറെന്ന് മലയാളത്തില്‍ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്. ട്രൂ െല‍ജന്‍ഡെന്നും മന്ത്രി വിശേഷിപ്പിച്ചു.

മികച്ച സഹനടനുള്ള  ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി.  മികച്ച ചിത്രസംയോജനത്തിന് മിഥുന്‍ മുരളി, മികച്ച ഡോക്യുമെന്‍ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്കാരമാറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിയും  

1969 ൽ ആരംഭിച്ച ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു 2023 ലെ ഫാൽക്കെ പുരസ്കാരം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപു ഫാൽക്കെ പുരസ്കാരത്തിന് (2004) അർഹനായ മലയാളി. 

1978 ൽ തിരനോട്ടം എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ മോഹൻലാൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചു. 5 തവണ ദേശീയ സിനിമാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷനും ലഭിച്ചു.

കഴിഞ്ഞ തവണത്തെ ഫാൽക്കെ പുരസ്കാര ജേതാവ് മിഥുൻ ചക്രവർത്തി, ഗായകൻ ശങ്കർ മഹാദേവൻ, സംവിധായകൻ അശുതോഷ് ഗവാരിക്കർ എന്നിവരുടെ സമിതിയാണ് ഇക്കുറി പുരസ്കാരം നിർണയിച്ചത്. 10 ലക്ഷം രൂപ, സുവർണ കമലം എന്നിവ ഉൾപ്പെടുന്ന അംഗീകാരം 2023 ലെ ദേശീയ സിനിമാ അവാർഡിനൊപ്പമാണു സമ്മാനിച്ചത്. 

ENGLISH SUMMARY:

Actor Mohanlal has received the Dadasaheb Phalke Award for his immense contributions to Indian cinema. The award was presented by President Droupadi Murmu at a ceremony held at Vigyan Bhavan in Delhi. Union Minister Ashwini Vaishnaw congratulated Mohanlal at the venue, praising him in Malayalam as a “great actor” and calling him a “true legend.”